സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തിലധികം അടി ഉയരത്തില്‍ നിന്നൊരു ചിത്രം; ഇലവീഴാപൂഞ്ചിറ ട്രൈലര്‍ ലോഞ്ച് നടന്നു

ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്ത് ഷാഹി കബീര്‍ സംവിധായകനായി അരങ്ങേറ്റുന്ന ചിത്രമാണ് ഇലവീഴാപൂഞ്ചിറ. സൗബിന്‍ ഷാഹിര്‍ നായകനാവുന്ന ചിത്രത്തില്‍ സുധി കോപ്പ, ജൂഡ് ആന്റണി ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ട്രൈലര്‍ ലോഞ്ച് തിരുവനന്തപുരം ലുലു മാളില്‍ വച്ച് നടന്നു.

സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ ‘ഇലവീഴാപൂഞ്ചിറ’ എന്ന വിനോദസഞ്ചാര മേഖലയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം പൊലീസ് സ്റ്റോറിയാണ്. മലയാളത്തില്‍ ആദ്യമായി DOLBY VISION 4K HDRല്‍ പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഇലവീഴാപൂഞ്ചിറ’യ്ക്ക് ഉണ്ട്.

സൗബിന്‍ ഷാഹിര്‍ നായകനാവുന്ന ചിത്രത്തില്‍ സുധി കോപ്പ, ജൂഡ് ആന്റണി ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാഴ്ചകള്‍ക്കൊപ്പം തന്നെ ശബ്ദത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രം, ആസ്വാദകര്‍ക്ക് പുത്തന്‍ ദൃശ്യ, ശ്രവ്യാനുഭവം വാഗ്ദാനം ചെയ്യുന്നുവെന്ന് അണിയറക്കാര്‍ പറയുന്നു.

തന്റെ സിനിമ ജീവിതത്തിലെ മികച്ച ഒരു കഥാപാത്രമാണ് ഈ സിനിമയിലെത് എന്ന് സൗബിന്‍ പറഞ്ഞു. ‘കപ്പേള’ എന്ന ചിത്രത്തിന് ശേഷം കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണു നിര്‍മ്മിക്കുന്ന ചിത്രമാണിത്. നിധീഷിന്റെ കഥയ്ക്ക് നിധീഷും ഷാജി മാറാടും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംസ്ഥാന അവാര്‍ഡ് ജേതാവായ മനീഷ് മാധവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News