ഉയരമുള്ള ആളാണോ? ഈ രോഗങ്ങളെ ശ്രദ്ധിക്കൂ

ഉയരമുള്ള ആളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഉയരമുള്ള ആളുകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു പഠനമാണ് അടുത്തിടെ പുറത്തുവന്നത്. ഉയരക്കൂടുതല്‍ രോഗമുണ്ടാക്കുന്ന ഘടകമായി കണക്കാക്കില്ലെങ്കിലും, അത് പല രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നെന്നാണ് പഠനത്തില്‍ പറയുന്നത്. ഞരമ്പുകള്‍ക്ക് ക്ഷതം, ത്വക്കിനും അസ്ഥികള്‍ക്കും അണുബാധകള്‍ ഉണ്ടാകുക തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉയരം കൂടുതലുള്ള ആളുകളെ അലട്ടുമെന്നാണ് കണ്ടെത്തല്‍.

അതേസമയം ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവയുടെ അപകടസാധ്യത ഉയരമുള്ളവരില്‍ കുറവായിരിക്കുമെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പഠനത്തിന്റെ കണ്ടെത്തലുകള്‍ പിഎല്‍ഒഎസ് ജെനറ്റിക്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആയിരത്തിലധികം അവസ്ഥകളും ലക്ഷണങ്ങളും പരിശോധിച്ച് 3,23,793 പേരെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്.

മുതിര്‍ന്നവരിലെ പല ആരോഗ്യാവസ്ഥകള്‍ക്കും ജൈവശാസ്ത്രപരമായി ഉയരം ഒരു അപകട ഘടകം ആണ്. പക്ഷെ ഇത് പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നെന്നാണ് ?ഗവേഷകര്‍ പറയുന്നത്. മുതിര്‍ന്ന വ്യക്തികളില്‍ ഉയരം 100-ലധികം ക്ലിനിക്കല്‍ അവസ്ഥകള്‍ക്ക് കാരണമായേക്കാം എന്നതിന് തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here