വാഹനങ്ങളുടെ ക്രാഷ് ടെസ്റ്റും അതിന് ശേഷം ലഭിക്കുന്ന സേഫ്റ്റി റേറ്റിങും ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഇന്നും കമ്പനികള്‍ തമ്മില്‍ തര്‍ക്കം നടക്കുന്ന വിഷയമാണ്. നിലവില്‍ ഇന്ത്യന്‍ കാറുകളുടെ ക്രാഷ് ടെസ്റ്റുകള്‍ നടത്തുന്നത് വിദേശ കാര്‍ ഏജന്‍സികളായ ഗ്ലോബല്‍ എന്‍കാപ്പ് , യൂറോ എന്‍കാപ്പ് എന്നിവയാണ്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി ഇന്ത്യക്ക് വേണ്ടി ഒരു തദ്ദേശീയമായ ക്രാഷ് ടെസ്റ്റ് ഏജന്‍സി ആരംഭിക്കണമെന്ന ആവശ്യം 2016 മുതല്‍ ചര്‍ച്ചയായിരുന്നു.
ഇപ്പോള്‍ ഭാരത് എന്‍കാപ്പ്(Bharat ncap) എന്ന പേരിലുള്ള ക്രാഷ് ടെസ്റ്റ് പ്രോഗ്രാം ആരംഭിക്കാനുള്ള കരട് വിജ്ഞാപനത്തിന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി അംഗീകാരം നല്‍കിയിരിക്കുകയാണ്. ഉപഭോക്താക്കളെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് ഭാരത് എന്‍കാപ്പ് രൂപകല്‍പ്പന ചെയ്യുന്നതെന്ന് നിതിന്‍ ഗഡ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.