ADVERTISEMENT
വരിക്കാരെ ആകര്‍ഷിക്കാന്‍ പുതിയ ഓഫര്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍(BSNL). പുതിയ വരിക്കാരെ ആകര്‍ഷിക്കാനും നിലവിലെ വരിക്കാരെ പിടിച്ചുനിര്‍ത്താനും ദീര്‍ഘകാല പ്രീപെയ്ഡ് പ്ലാന്‍ ആണ് ഇപ്പോള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് നിരവധി മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. 1999 രൂപ പ്രീപെയ്ഡ് പ്ലാനില്‍ 365 ദിവസത്തെ വാലിഡിറ്റിയാണ് ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നത്.
പ്ലാന്‍ രാജ്യത്തെ ഒന്നിലധികം സര്‍ക്കിളുകളില്‍ ലഭ്യമാണ്. ഈ പ്രീപെയ്ഡ് പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, ദിവസം 100 എസ്എംഎസ്, കൂടാതെ 600 ജിബി ഡേറ്റ എന്നിവ ലഭിക്കും. ഈ ഡേറ്റ ഉപയോക്താവിന് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാനാകും. എന്നാല്‍ വലിയ ഓഫറുകള്‍ വാഗ്ദാനം ചെയ്തേക്കാമെങ്കിലും ബിഎസ്എന്‍എലിന് ഇന്ത്യ മുഴുവന്‍ 4ജി നെറ്റ്വര്‍ക്കുകള്‍ ലഭ്യമല്ല എന്നതാണ് വരിക്കാരുടെ പ്രധാന പരാതി.
പുതിയ പ്ലാനില്‍ പരിധിയില്ലാതെ 600 ജിബി ഡേറ്റയും ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാം. ഒരു ദിവസം കൊണ്ട് 600 ജിബി ഡേറ്റയും ഉപയോഗിക്കാം അല്ലെങ്കില്‍ വര്‍ഷം മുഴുവനും അതിനനുസരിച്ച് ബഡ്ജറ്റ് ചെയ്തും ഉപയോഗിക്കാം.600 ജിബി ഡേറ്റ ഉപയോഗിച്ച് കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് വേഗം 80 കെബിപിഎസിലേക്ക് മാറും. ഈ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് 30 ദിവസത്തേക്ക് പിആര്‍ബിടി, 30 ദിവസത്തേക്ക് ഇറോസ് നൗ എന്റര്‍ടൈന്‍മെന്റ്, 30 ദിവസത്തേക്ക് ലോക്ധൂണ്‍ ഉള്ളടക്കം എന്നിവയിലേക്ക് ആക്സസും ലഭിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.