മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കൊവിഡ്

രാഷ്ട്രീയ പ്രതിസന്ധിക്കിടയില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാറിന് കൊവിഡ്. ഉപമുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസം കൊവിഡ് പരിശോധന നടത്തിയെന്നും, റിസള്‍ട്ട് പോസിറ്റീവാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

‘ഞാന്‍ ആരോഗ്യവാനാണ്… എല്ലാവരുടെയും അനുഗ്രഹത്തോടെ കൊവിഡിനെ പരാജയപ്പെടുത്തി, ജനസേവനത്തിലേക്ക് ഉടന്‍ മടങ്ങിയെത്തും. എന്നോട് സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ചാല്‍ ഉടന്‍ പരിശോധന നടത്തണം.” – അജിത് പവാര്‍ ട്വിറ്ററില്‍ കുറിച്ചു. ഇത് രണ്ടാം തവണയാണ് 62 കാരനായ അജിത് പവാറിന് കൊവിഡ് സ്ഥിരീകരിക്കുന്നത്.

മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിക്കും അടുത്തിടെ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ചയോടെ അദ്ദേഹം ആശുപത്രി വിട്ടു. അതേസമയം മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 6,493 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 79,62,666 ആയി. ഞായറാഴ്ച അഞ്ച് മരങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ, മരണസംഖ്യ 1,47,905 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 24,608 ആണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News