ടീസ്റ്റ സെതല്‍വാദിനെ വേട്ടയാടുന്നതിനെതിരെ മുംബൈയില്‍ പ്രതിഷേധം

പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെ ഗുജറാത്ത് പോലീസ് മുംബൈയിലെ അവരുടെ വീട്ടില്‍ വന്ന് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതിഷേധിച്ച് ദാദര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ധര്‍ണ നടന്നു.സ്ത്രീകള്‍ അടങ്ങുന്ന നൂറുകണക്കിന് സാമൂഹിക പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രതിഷേധ ധര്‍ണയില്‍ ഭരണാധികാരം കയ്യിലുള്ളവരുടെ കുറ്റങ്ങള്‍ക്കെതിരെ നീതിപീഠങ്ങളെ സമീപിക്കുന്നതുപോലും അനുവദനീയമല്ലാത്ത അവസ്ഥയിലേക്ക് നമ്മുടെ രാഷ്ട്രം അധപതിക്കുന്നതിനെതിരെ ശബ്ദമുയര്‍ന്നു.

മതനിരപേക്ഷ ഭരണഘടനയോടു പ്രതിബദ്ധതയുള്ളവരെയെല്ലാം ഞെട്ടിക്കുന്നതാണ്.സംഭവമെന്നും നിസ്സംഗതയോടെ നോക്കി നില്‍ക്കാനാകില്ലെന്നും സി പി ഐ എം നേതാവ് ഡോ.എസ് കെ റെഗെ പറഞ്ഞു.

ഗുജറാത്ത് കൂട്ടക്കൊലകളുടെ ഭാഗമായി 2002 ഫെബ്രുവരി 28 ന് പട്ടാപ്പകല്‍ അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ കൊന്നൊടുക്കിയ 69 പേരില്‍ ഒരാളായ കോണ്‍ഗ്രസ്സ് നേതാവും മുന്‍ പാര്‍ലമെന്റ് അംഗവുമായിരുന്ന എഹ്‌സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി നീതിക്കു വേണ്ടി നടത്തിയ പോരാട്ടത്തില്‍ കൂടെ നിന്നു എന്ന കുറ്റം ചുമത്തിയാണ് പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെ ഗുജറാത്ത് പോലീസ് മുംബൈയിലെ അവരുടെ വീട്ടില്‍ വന്ന് കസ്റ്റഡിയിലെടുത്തത്

രാജ്യത്തെ സെക്കുലര്‍ ജനാധിപത്യ രീതിയെ നശിപ്പിച്ച് മനുസ്മൃതിയുടെ അടിസ്ഥാനത്തില്‍ ഭാരതത്തെ പുനഃസംഘടിപ്പിക്കാന്‍ നടക്കുന്ന ശ്രമങ്ങളുടെ ഭാഗമായി നിരന്തരം നടക്കുന്ന ചെറുതും വലുതുമായ അനവധി അധികാര ദുര്‍പ്രയോഗങ്ങളില്‍ ഓരോന്നിനെയും നെഞ്ചു നിവര്‍ത്തി നേരിടുക തന്നെ വേണമെന്ന് സഖാവ് ശൈലേന്ദ്ര കാംബ്ലെ പറഞ്ഞു.

ധര്‍ണയില്‍ പ്രകാശ് റെഡ്ഡി, ശ്യാം ഗോഹില്‍, ഫിറോസ് മിതിബോര്‍വാല, വിദ്യ ചവാന്‍ (എന്‍ സി പി), മിലിന്ദ് റണാഡെ, സോണിയ ഗില്‍, ജി ജി പരീഖ്, കൂടാതെ മലയാളി സാമൂഹിക പ്രവര്‍ത്തകരായ കെ കെ പ്രകാശന്‍ (സിപിഐ എം മുംബൈ ജില്ലാ കമ്മിറ്റി), പി ഡി ജയപ്രകാശ് (കണ്‍വീനര്‍, മുംബൈ കേരളൈറ്റ്‌സ് ഫോര്‍ സെക്കുലറിസം), , രാമചന്ദ്രന്‍ മഞ്ചറമ്പത്ത് (മലയാള ഭാഷാ പ്രചാരണ സംഘം, മുംബൈ), തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News