Shiva: കേറി വാടാ ശിവാ…. സോഷ്യല്‍ മീഡിയയില്‍ കൈയ്യടി മേടിച്ച് ഈ ചേട്ടനും അനിയനും

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരനിയനും ചേട്ടനും. മത്സരത്തിനിടെ വീണ അനിയനെ പ്രോത്സാഹിപ്പിക്കുന്ന ചേട്ടന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വീഡിയോ കാണുന്ന ഓരോരുത്തരിലും ആവേശം നിറയ്ക്കുന്ന തരത്തിലാണ് ചേട്ടന്റെ പ്രോത്സാഹനം. തൊടുപുഴയിലാണ് സംഭവം നടക്കുന്നത്. ഓള്‍ കേരള സില്‍വര്‍ സ്റ്റാര്‍ റോളര്‍ സ്‌കേറ്റിംഗ് 79 വിഭാഗം മത്സരത്തിനിടെ നടക്കുന്ന രസകരമായ സംഭവമാണ് ഇത്.

ശിവ എന്നാണ് അനിയന്റെ പേര്. മത്സരം നടക്കവേ ശിവ അപ്രതീക്ഷിതമായി വീഴുന്നു. പുറത്ത് നിന്നുകൊണ്ട് അനിയന് പ്രോത്സാഹനം നല്‍കുന്ന ചേട്ടന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറെ കൗതുകത്തോടെ ഏറ്റെടുക്കുന്നത്. അനിയനെ നോക്കി ശിവാ, കേറി വാടാ, എന്ന് അലറിവിളിച്ചുകൊണ്ട് പ്രോത്സാഹിപ്പിക്കുകയാണ് പുറത്ത് നില്‍ക്കുന്ന ചേട്ടന്‍. ആ വിളിയുടെ ബലവും വിശ്വാസവുമാകാം കൈവിട്ട് പോയെന്ന് കരുതിയ ഒന്നാം സ്ഥാനം അനിയന്‍ വീണ്ടെടുത്തത്. ആ വിജയത്തിന് എത്ര കയ്യടിച്ചാലും മതിയാകില്ല.

ചേട്ടന്റെ ഈ പ്രോത്സാഹനം കേട്ട് നിന്നവര്‍ക്കെല്ലാം ആവേശമായിരുന്നു. അതുതന്നെയാകാം അനിയനെയും വീണിടത്ത് നിന്ന് ഉയര്‍ത്തിയത്. നിരവധി പേരാണ് ശിവയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇവരുടെ ആത്മവിശ്വാസവും പരിശ്രമവവും എല്ലാവര്‍ക്കും പ്രചോദനമാണെന്നും ആളുകള്‍ കുറിച്ചു. വീഴുന്നത് ഒരു തെറ്റല്ലെന്നും അവിടുന്ന് കുതിച്ചുയര്‍ന്ന് വിജയം നേടുകയാണ് വേണ്ടെതെന്നും ഈ വീഡിയോ നമ്മളെ പഠിപ്പിക്കുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News