ഫെയ്സ്ബുക്കിൽ മുഖ്യമന്ത്രിക്കെതിരെ അസഭ്യവർഷം; സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഫെയ്സ്ബുക്കിൽ മുഖ്യമന്ത്രിക്കെതിരെ നിരന്തരം അസഭ്യവർഷം നടത്തിവന്ന സർക്കാർ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.ഇടുക്കി കലക്ടറേറ്റിൽ റവന്യു വിഭാഗം സീനിയർ ക്ലർക്ക് കുണ്ടറ കാഞ്ഞിരകോട് രാജീവ് ഭവനിൽ ബിജു അഗസ്റ്റിനെയാണ് സസ്പെൻഡ് ചെയ്തത്.

സിപിഐ എം പേരയം ലോക്കൽ സെക്രട്ടറി ജെ ഷാഫി ഇടുക്കി കലക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി സൈബർ ക്രൈം വിഭാഗത്തിന്റെ സഹായത്തോടെ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റവന്യു വകുപ്പ് നടപടി സ്വീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here