ADVERTISEMENT
കുമ്പളയിലെ പ്രവാസി യുവാവ് അബൂബക്കര്‍ സിദ്ദിഖിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. കാസർകോഡ് ഡിവൈ എസ് പി യുടെ നേതൃത്വത്തിൽ 14 അംഗ സംഘം അന്വേഷിക്കും. മരണ കാരണം തലയ്‌ക്കേറ്റ ക്ഷതവും തലച്ചോറിലെ രക്ത ശ്രാവവും ആന്തരിക അവയവങ്ങള്‍ക്കേറ്റ പരുക്കും മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. കാലിന്റെ ഉപ്പൂറ്റിയില്‍ അടികൊണ്ട പാടുകളും ഉണ്ട്. കാസര്‍കോട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായര്‍ക്കാണ് അന്വേഷണ ചുമതല. പ്രതികളുമായി ബന്ധമുള്ള മൂന്ന് പേരാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്.
പത്തംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നത്. എട്ടുപേരെക്കുറിച്ച് സൂചന ലഭിച്ചെന്നും പൊലീസ് പറഞ്ഞു. ഗള്‍ഫിലുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സിദ്ദിഖിനെ നാട്ടിലെത്തിച്ച് തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സിദ്ദിഖിന്റെ സഹോദരന്‍ അന്‍സാരിയെയും ബന്ധുവിനെയും കഴിഞ്ഞ ദിവസം ഒരു സംഘം തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ കൊലപ്പെടുത്തണമെന്ന് ഭീഷണിപ്പെടുത്തിയാണ് സിദ്ദിഖിനെ നാട്ടിലെത്തിച്ചത്. സിദ്ദിഖിന്റെ സഹോദരന്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.