ADVERTISEMENT
തെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ രാജസ്ഥാൻ കോൺഗ്രസിൽ ആഭ്യന്തര പോര് രൂക്ഷമാകുന്നു. ബിജെപിയെ കൂട്ട് പിടിച്ച് രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ സച്ചിൻ പൈലറ്റ് ശ്രമിച്ചുവെന്ന് ആരോപിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് രംഗത്തെത്തി.
രാജസ്ഥാൻ കോൺഗ്രസിൽ ആഭ്യന്തര പോര് രൂക്ഷമാകുന്നു..കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഗജേന്ദ്രസിങ് ശെഖാവതുമായി ചേർന്ന് സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ സച്ചിൻ പൈലറ്റ് ശ്രമിച്ചുവെന്ന് ആരോപിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയതോടെ രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും വിവാദങ്ങൾ പുകയാൻ തുടങ്ങി. നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് പാർട്ടി കടക്കാനിരിക്കെ രാജസ്ഥാനിൽ ഭിന്നത രൂക്ഷമാവുകയാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെത്തിയ കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് 2020 ൽ സച്ചിൻ പൈലറ്റിന് പിഴവ് സംഭവിച്ചതായും മധ്യപ്രദേശിലെന്നപോലെ രാജസ്ഥാനിലും സർക്കാർ വീണിരുന്നെങ്കിൽ കിഴക്കൻ രാജസ്ഥാനിലെ ജലസേചന പദ്ധതിയുടെ ജോലികൾ ആരംഭിക്കുമായിരുന്നുവെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സച്ചിൻ പൈലറ്റ് – ബിജെപി കൈകോർക്കൽ വ്യക്തമായെന്ന് ഗഹ്ലോട്ട് ആരോപിച്ചത്.
2020ൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി രാജസ്ഥാനിൽ വിമതമുന്നേറ്റങ്ങൾ സച്ചിന്‍ നടത്തിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ രാജ് ഭവന് മുന്നിൽ പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു.
അതേസമയം, ഗെലോട്ടിന്റെ അരോപണങ്ങൾക്ക് മറുപടിയായി സച്ചിൻ പൈലട്ടും രംഗത്തത്തി. നേരത്തെയും അശോക് ഗെലോറ്റ് തന്നെ വ്യക്തിപരമായി ആക്രമിച്ചിട്ടുണ്ടെന്നും എന്നാൽ ഗെലോറ്റ് തനിക്ക് പിതാവിനെ പോലെയാണെന്നും സച്ചിൻ പറഞ്ഞു. രാജസ്ഥാനിലെ ഭരണത്തുടർച്ചക്കായി ഹൈക്കമാൻഡിന് നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും സച്ചിൻ പൈലറ്റ് വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.