K Sachidanandan; ടീസ്തയുടെയും ശ്രീകുമാറിന്റെയും അറസ്റ് കേന്ദ്രത്തിന്റെ ഫാസിസ്റ്റ്‌ നയം :കെ സച്ചിദാനന്ദൻ

ടീസ്ത സെതൽവാദിൻ്റെയും ശ്രീകുമാറിൻ്റെയും അറസ്റ്റ് കേന്ദ്ര സർക്കാരിൻ്റെ ഫാസിസ്റ്റ് നയത്തിൻ്റെ ഭാഗമെന്ന് കവിയും സാഹിത്യ അക്കാദമി പ്രസിഡൻ്റുമായ കെ. സച്ചിദാനന്ദൻ. ടീസ്തയും ശ്രീകുമാറും സത്യസന്ധമായി കാര്യങ്ങളിൽ ഇടപെടുന്ന വ്യക്തികളാണ്. ഇത് നരേന്ദ്ര മോദി അധികാരത്തിൽ ഏറിയതു മുതൽ ആരംഭിച്ചതെന്നും സച്ചിദാനന്ദൻ പറഞ്ഞു. ദേശീയ തലത്തിൽ കോൺഗ്രസിൻ്റെ സമീപനം ആശങ്കയുണർത്തുന്നു എന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.

അപ്രഖ്യാപിത അടിയന്തിരാവസ്ഥ രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്നാണ് കവിയും സാഹിത്യ അക്കാദമി പ്രസിഡൻ്റുമായ കെ.സചിദാനന്ദൻ പറഞ്ഞത്. ചിന്തിക്കുന്നവരെയും വിമർശിക്കുന്നവർക്കെതിരെയും ഏതു സമയത്തും എത് കുറ്റവും ചുമത്തപ്പെടാം. നരേന്ദ്ര മോദി അധികാരത്തിൽ വന്നതു മുതൽ തുടങ്ങിയതാണിത്. ടീസ് ത സെതൽവാദിൻ്റെയും ശ്രീകുമാറിൻ്റെയും അറസ്റ്റിലൂടെ ഇതടുത്ത ഘട്ടം കടന്നെന്നും അദ്ദേഹം വ്യക്തമാക്കി

ദേശീയ തലത്തിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം മ്യതു സമീപനം പാലിക്കുന്നു. ആശങ്കയുണ്ടാക്കുന്നത് ഇത്തരം കാര്യങ്ങളാണ്. കോൺഗ്രസിൽ നിന്നും പ്രതീക്ഷിക്കുന്നതു പോലുള്ള പ്രതികരണം ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News