CM; സ്വർണക്കടത്തിൽ സഭയിൽ ചർച്ച ; ചർച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി,അമ്പരന്ന് പ്രതിപക്ഷം

സ്വർണക്കടത്ത് കേസ് നിയമസഭയിൽ ചർച്ച ചെയ്യും. ഉച്ചയ്ക്ക് ഒരു മണിമുതൽ രണ്ട് മണിക്കൂറാണ് ചർച്ച നടക്കുക. അടിയന്തരപ്രമേയം സഭ നിർത്തിവെച്ച് ചർച്ചചെയ്യും. ചർച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ അറിയിച്ചു.

സ്വപ്നയുടെ 164 മൊഴി തിരുത്താൻ വിജലൻസ് ഡയറക്ടറും, ഇടനിലക്കാരും ശ്രമിച്ചത് കേസ് അട്ടിമറിക്കാനെന്ന ആശങ്ക സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന ഷാഫി പറമ്പിൽ എം എൽ എ യുടെ അടിയന്തിര പ്രമേയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണിത്. ഈ വിഷയത്തിൽ വിവിധ വശങ്ങൾ ജനങ്ങൾ അറിയേണ്ടതുണ്ട്. അതിനാൽ വിശദമായ ചർച്ചയ്ക്ക് സർക്കാർ തയ്യാർ എന്നാണ്  മുഖ്യമന്ത്രി പറഞ്ഞത്.

അതേസമയം, സംസ്ഥാനത്തിന്റെ മൊത്തം കടം 3,32,291 കോടിയായി ഉയർന്നതായി സർക്കാർ നിയമസഭയിൽ. 2010-11 വർഷത്തെ താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയിലേറെയാണ് കടം വർധിച്ചത്. കൊവിഡ് പ്രതിസന്ധിയാണ് കടം ഇത്രയേറെ ഉയരാൻ കാരണമായത്. സാമ്പത്തിക സ്ഥിതിയിൽ ധവളപത്രമിറക്കില്ലെന്നും ബാധ്യതകൾ തുടർന്നുള്ള മുന്നോട്ടു പോക്കിന് തടസ്സമാകില്ലെന്നുമാണ് ധനമന്ത്രിയുടെ വിശദീകരണം. ആഭ്യന്തര ഉത്പാദനം വളർച്ച രേഖപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. നികുതി പിരിവ് ഊർജിതമാക്കുമെന്നും ധനമന്ത്രിക്ക് വേണ്ടി സഭയിൽ ഹാജരായ മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News