K N Balagopal: കടമെടുക്കേണ്ടി വരും; അല്ലാതെ വികസനവുമായി മുന്നോട്ട് പോകാന്‍ കഴിയില്ല: ധനമന്ത്രി

സംസ്ഥാനത്തിന്റെ മൊത്തം കട ബാധ്യത മൂന്ന് ലക്ഷത്തി മുപ്പത്തി രണ്ടായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റി ഒന്ന് കോടിയെന്ന് ധനമന്ത്രി(K N Balagopal) നിയമസഭയില്‍. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുകയാണ്. കടം എടുക്കേണ്ടി വരുമെന്നും അല്ലാതെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ ആകില്ലെന്നും ധനമന്ത്രിക്കായി നിയമസഭയില്‍ മന്ത്രി കെ.രാധാകൃഷ്ണന്‍(K Radhakrishnan) മറുപടി നല്‍കി.

കേരളത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ചോദ്യത്തിനാണ് ധനമന്ത്രിക്കായി മന്ത്രി കെ.രാധാകൃഷ്ണന്‍ മറുപടി നല്‍കിയത്. കേരളത്തിന് ആവശ്യമായ ഒരു വികസന പ്രവര്‍ത്തനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. കെ -റെയില്‍ പദ്ധതി ഉപേക്ഷിക്കുമോ എന്ന ചോദ്യത്തിന് ഉത്തരമായാണ് മന്ത്രിയുടെ മറുപടി.

കടം വർദ്ധിക്കാതിരിക്കാനുള്ള നടപടി സർക്കാർ സ്വീകരിച്ചു സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ട്.2010 നു ശേഷം അഞ്ച് വർഷം കൊണ്ട് കടം 100 % വർധിച്ചു എന്നിരുന്നാലും നികുതി പിരിയ്ക്കൽ നടപടി കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കടം എടുക്കേണ്ടി വരും അല്ലാതെ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ ആകില്ല, കേന്ദ്രമടക്കമുള്ള എല്ലാ സർക്കാരുകളും കടം എടുക്കുന്നുണ്ട് കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി അനുസരിച്ച് കടം എടുക്കേണ്ടി വരുമെന്ന് എല്ലാവർക്കും അറിയാവുന്നതാണ് ക്ഷേമ പ്രവർത്തനങ്ങൾ നടത്തുമ്പോൾ റവന്യു കമ്മി കൂടുന്നത് സ്വാഭാവികമാണെന്നും മന്ത്രി കെ രാധാകൃഷ്ണൻ സഭയിൽ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News