T Sivadasamenon; മുതിർന്ന സിപിഐഎം നേതാവ് ടി. ശിവദാസമേനോൻ അന്തരിച്ചു

സംസ്ഥാനത്തെ മുതിർന്ന സി.പി.ഐ എം നേതാവും മുൻ മന്ത്രിയുമായ ടി. ശിവദാസമേനോൻ അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഏറെ നാളായി മഞ്ചേരിയിലെ മകളുടെ വീട്ടിലായിരുന്നു താമസം. കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരുന്നു.നിലവിൽ മലപ്പുറം ജില്ലയിലാണെങ്കിലും പാലക്കാട് ആയിരുന്നു കർമമണ്ഡലം. നെല്ലറയുടെ നാട്ടിൽ നിന്നായിരുന്നു രാഷ്ട്രീയ പ്രവേശനം. മലമ്പുഴ മണ്ഡലത്തിൽ നിന്ന് തുടർച്ചായി മൂന്ന് തവണ വിജയിച്ച് നിയമസഭയിലെത്തി. ഇതിൽ രണ്ട് തവണ മന്ത്രിയായി. 1987ലാണ് ആദ്യമായി സഭയിലെത്തിയത്. ആദ്യ തവണ തന്നെ മന്ത്രിയാകാനും ഭാഗ്യം ലഭിച്ചു. 1987ലെ ഇ.കെ നായനാർ മന്ത്രിസഭയിൽ, വൈദ്യുതി, ഗ്രാമവികസന വകുപ്പ് കൈകാര്യം ചെയ്തു.
പിന്നീട് 1996ൽ ധനകാര്യ മന്ത്രിയും ആയിരുന്നു.

1932 ജൂൺ 14നാണ് ജനനം. സംസ്ഥാനത്ത് അധ്യാപക യൂനിയനുകൾ സംഘടിപ്പിക്കുന്നതിൽ കർശനമായ ഇടപെടലാണ് അദ്ദേഹത്തിൻറെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തിലേക്ക് നയിച്ചത്. നേരത്തെ മണ്ണാർക്കാട്ടിലെ കെ.ടി.എം ഹൈസ്കൂളിൽ അധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് സ്കൂളിൻറെ പ്രധാനാധ്യാപകനായും ജോലി ചെയ്തു. പിന്നീടാണ് സജീവമായ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. കേരള സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതി, കാലിക്കറ്റ് സർവകലാശാലയിലെ സിൻഡിക്കേറ്റിലും അംഗമായിരുന്നു. കേരള പ്രൈവറ്റ് ടീച്ചേഴ്സ് ഫെഡറേഷൻറെ മലബാർ റീജിയണൽ പ്രസിഡൻറായും പിന്നീട് കേരള പ്രൈവറ്റ് ടീച്ചേഴ്സ് യൂണിയന്റെ (കെ.പി.ടി.യു) ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. ടി.കെ. ഭവാനിയാണ് ഭാര്യ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News