യൂട്യൂബ് മ്യൂസിക്കില്‍ പാട്ടു കേള്‍ക്കുന്നവരാണോ നിങ്ങള്‍? എങ്കിലിതാ ഒരു സന്തോഷ വാര്‍ത്ത

യൂട്യൂബ് മ്യൂസിക്കില്‍ പാട്ടു കേള്‍ക്കുന്നവരാണോ നിങ്ങള്‍? എന്നാലിതാ ഒരു സന്തോഷ വാര്‍ത്ത. ഉപയോക്താക്കള്‍ക്ക് അവരുടെ മിക്‌സഡ് ഫോര്‍ യൂ പ്ലേ ലിസ്റ്റ് കാണാനുള്ള എളുപ്പവഴിയാണ് യൂട്യൂബ് മ്യൂസിക്കിപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. മിക്‌സഡ് പ്ലേ ലിസ്റ്റിന്റെ വലതുകോണിലുള്ള മോര്‍ ബട്ടണില്‍ കാണാനാകും. ചില്‍, ഫോക്കസ്, വര്‍ക്കൗട്ട്, എനര്‍ജി മൂഡുകള്‍ എന്നിവയ്ക്കായുള്ള അവരുടെ മിക്‌സുകള്‍ ക്ലീന്‍ ഗ്രിഡ് രീതിയില്‍ ഇവിടെ കാണാന്‍ ഈ ഓപ്ഷന്‍ ഉപയോക്താക്കളെ സഹായിക്കും.

ആന്‍ഡ്രോയിഡ് ടാബ്ലെറ്റുകളില്‍ ആല്‍ബങ്ങള്‍ പുനര്‍രൂപകല്‍പ്പന ചെയ്യുന്നതും യൂട്യൂബ് മ്യൂസിക്കാണ്.
സൂപ്പര്‍മിക്സ്, മൈ മിക്സ് 1-7, നിങ്ങളുടെ ലൈക്കുകള്‍, ഡിസ്‌കവര്‍ മിക്സ്, റീപ്ലേ മിക്സ് എന്നിവ കാണിക്കാന്‍ മാത്രം ഡിഫോള്‍ട്ട് ഹോം കറൗസല്‍ ഉപയോഗിക്കുന്നുണ്ട്. ഒപ്പം പുതിയ റിലീസ് മിക്‌സുകളും ഇതിലുണ്ടാകും.

ഏറ്റവും പുതിയ കറൗസല്‍ ഇപ്പോള്‍ ഒരു സെര്‍വര്‍ സൈഡ് റോള്‍ഔട്ടിന്റെ ഭാഗമാണ്. അതിനാല്‍ ചില ആന്‍ഡ്രോയിഡ്, ഐഒഎസ്, വെബ് അധിഷ്ഠിത ആപ്പ് ഉപയോക്താക്കള്‍ക്ക് ആക്സസ് ചെയ്യാനാകും. ആന്‍ഡ്രോയിഡ് ടാബ്ലെറ്റുകളില്‍ ആപ്പിന്റെ ഏറ്റവും മുകളില്‍ ആര്‍ട്ടിസ്റ്റ്, മീഡിയ തരം (ആല്‍ബം), റിലീസ് വര്‍ഷം എന്നിവ കാണിക്കുന്നു.

ഈ പുതിയ ആല്‍ബം യുഐ ഡിസൈന്റെ സ്‌ക്രീന്‍ ഷോട്ട് ആദ്യം പങ്കുവച്ചത് റെഡ്ഡിറ്റ് ഉപയോക്താവാണ്. ഇപ്പോള്‍ യൂട്യൂബ് മ്യൂസിക്ക് ആപ്പിലെ ആല്‍ബം ആര്‍ട്ട് മങ്ങിയ പശ്ചാത്തലത്തിലാണ് ദൃശ്യമാകുന്നത്. ഈ ഫീച്ചര്‍ റോള്‍ഔട്ട് ഭാവിയില്‍ എപ്പോഴെങ്കിലും സംഭവിക്കാം. ഇതുകൂടാതെ, യൂട്യൂബ് മ്യൂസിക് ആന്‍ഡ്രോയിഡ് 12 മീഡിയ ശുപാര്‍ശകള്‍ ഫീച്ചറിനുള്ള പിന്തുണ ലഭ്യമാക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് മറ്റൊരു സമീപകാല റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

മ്യൂസിക് പ്ലേബാക്ക് നേരിട്ട് ആരംഭിക്കാന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന, സമീപകാല ആല്‍ബങ്ങളും പ്ലേലിസ്റ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു. പുതിയ അപ്ഡേറ്റ് അനുസരിച്ച് ഉപയോക്താക്കളെ കോംപാക്റ്റ് കാര്‍ഡില്‍ അടുത്തിടെ പ്ലേ ചെയ്ത മൂന്ന് ട്രാക്കുകള്‍ കാണിക്കും.ഉപയോക്താവ് ക്വിക്ക് സെറ്റിംഗ്സ് തുറക്കുമ്പോള്‍ ആറ് പാട്ടുകള്‍ കാണിക്കും.

സ്മാര്‍ട്ട്ഫോണ്‍ ലോക്ക് ചെയ്തിരിക്കുമ്പോള്‍ കോംപാക്റ്റ് കാര്‍ഡ് കാണിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യൂട്യൂബ് മ്യൂസിക്കിലെ നോട്ടിഫിക്കേഷനില്‍ കാര്‍ഡിന് ട്രാക്കുകള്‍ ഷഫിള്‍ ചെയ്യാനുള്ള ഓപ്ഷനും ഉപയോക്താക്കളുടെ ഓഫ്ലൈന്‍ മിക്സ്ടേപ്പുകള്‍ക്കുള്ള കുറുക്കുവഴിയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News