ജൂലൈ 14 ന് ബുസാന്‍ മോട്ടോര്‍ ഷോയില്‍ അയോണിക് 6 ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഹ്യൂണ്ടായി അയോണിക് 6 ഇലക്ട്രിക് സെഡാന്‍, ഈ മാസം ആദ്യം ടീസ് ചെയ്യപ്പെട്ടിരുന്നു.
മാര്‍ച്ച് അല്ലെങ്കില്‍ ഏപ്രിലില്‍ വാഹനത്തിന്റെ അരങ്ങേറ്റം നേരത്തെ ഷെഡ്യൂള്‍ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോല്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഇലക്ട്രിക് കാറിനെ വിപണിയില്‍ കൊണ്ടുവരുന്നതിന് മുമ്പ് ഹ്യുണ്ടായ് ചെയര്‍മാന്‍ ചുങ് ഇയു-സണ്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തിയതായി പറയപ്പെടുന്നു. വാഹനത്തിന്റെ മുന്നിലും പിന്നിലും ഉള്ള ബമ്പറിന് കൂടുതല്‍ എയറോഡൈനാമിക്-ഒപ്റ്റിമൈസ് ചെയ്ത രൂപം നല്‍കുന്നതിനും ഉപഭോക്താക്കള്‍ക്ക് ഒരു ചാര്‍ജില്‍ അധിക ശ്രേണി വാഗ്ദാനം ചെയ്യുന്നതിനുമുള്ള മാറ്റങ്ങളാണ് ഇതില്‍ പ്രധാനപ്പെട്ടവ.
ഹ്യുണ്ടായി അയോണിക് 6 ന്റെ കണ്‍സെപ്റ്റ് ഡ്രോയിംഗ് പുറത്തിറക്കിയതിന് ശേഷം, ഏറ്റവും പുതിയ ടീസര്‍ ഇലക്ട്രിക് സെഡാന്റെ ടെയില്‍ ലൈറ്റിന്റെ രൂപം കാണിച്ചു. ചെറിയ വീഡിയോയില്‍ പാറ്റേണുകളുള്ള പിന്‍ഭാഗത്ത് കണക്റ്റുചെയ്ത എല്‍ഇഡി ടെയില്‍ലൈറ്റുകളും പ്രദര്‍ശിപ്പിച്ചു. ”സൗന്ദര്യപരവും എയറോഡൈനാമിക് രൂപകല്‍പ്പനയും ഉപയോഗിച്ച്, നിങ്ങളുടെ ജീവിതം മാറുന്നിടത്താണ് അയോണിക് 6. അയോണിക്ക് 6, നമ്മള്‍ സ്വപ്‌നം കണ്ട ഒരു രൂപത്തിനൊപ്പം, പ്രകാശത്തെ അതിമനോഹരമായി പ്രതിഫലിപ്പിക്കുന്ന ഗ്ലാസ് പോലെയുള്ള, സുതാര്യമായ ടെക്‌സ്ചറുകള്‍ ഉപയോഗിച്ചാണ് രൂപപ്പെടുത്തിയിരിക്കുന്നത്. അത് നിങ്ങളെ മറ്റൊരു തലത്തിലേക്ക് ബന്ധിപ്പിക്കുകയും ഒരു പുതിയ യുഗത്തെ ഉണര്‍ത്തുകയും ചെയ്യും..’ . ഹ്യൂണ്ടായി പ്രസ്താവനയില്‍ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.