‘കടുവയുടെ അപ്പന്‍ കടുവയുടെ കഥയും സിനിമയാക്കണം’; തിരക്കഥാകൃത്ത് ജിനു വി എബ്രഹാം പറയുന്നു

സിംഹാസനത്തിനു ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രം ‘കടുവ’യ്ക്കു വേണ്ടി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.ഇപ്പോഴിതാ കടുവയുടെ രണ്ടാം ഭാഗം ആലോചനായിലുണ്ട് എന്നാണ് ചിത്രത്തിന്റെ തിരക്കഥകൃത്തായ ജിനു വി. ഏബ്രഹാം പറയുന്നത്. ദീപകയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജിനു ഇക്കാര്യം വ്യക്തമാക്കിയത്.

‘കടുവയുടെ ഒരു പ്രീക്വല്‍ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അതായത് കടുവയുടെ അപ്പന്‍ കടുവയുടെ കഥ. കടുവാക്കുന്നേല്‍ കോരുത് മാപ്പിളയുടെ കഥ. അന്‍പതുകളിലെയും അറുപതുകളിലെയും പാലാ, മുണ്ടക്കയത്തിന്റെ കഥയാണത്. കുടിയേറ്റത്തിന്റെ കഥയാണത്. നമ്മുടെ മെഗാസ്റ്റാറുകളില്‍ ആരെങ്കിലും ഒരാള്‍ ആ ക്യാരക്ടര്‍ ചെയ്താല്‍ കൊള്ളാമെന്ന വലിയ ആഗ്രഹവും എനിക്കുണ്ട്. പക്ഷേ, ആ കഥ സെറ്റാവണം. അവരോട് അതു പറയണം, അവര്‍ക്ക് അത് ഇഷ്ടപ്പെടണം. അങ്ങനെ ഒരുപാടു കടമ്പകളുണ്ട്. ഈ സിനിമയില്‍ തന്നെ കടുവാക്കുന്നേല്‍ കോരുത് മാപ്പിള എന്ന എന്ന കഥാപാത്രത്തെക്കുറിച്ച് ചില പരാമര്‍ശങ്ങളുണ്ട്. അയാള്‍ ചെയ്തിട്ടുള്ള ചില കാര്യങ്ങളെക്കുറിച്ചുള്ള പറച്ചിലുകളുണ്ട്. അതില്‍ നിന്ന് മനസിലാക്കാം എത്രമാത്രം ശക്തമായ കഥാപാത്രമാണ് അതെന്ന്.
കടുവയ്ക്ക് ഒരു സീക്വലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. കടുവയുടെ അവസാന സീന്‍ കാണുമ്പോള്‍ ഇതിനൊരു സീക്വല്‍ വളരെയധികം ഡിമാന്‍ഡ് ചെയ്യുന്നതായി നിങ്ങള്‍ക്ക് മനസിലാവും. അത്തരത്തിലുള്ള പ്ലാനിങും എന്റെ മനസിലുണ്ട്.’ ; ജിനു വി. ഏബ്രഹാം പറയുന്നു.

മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്. ലുസിഫറിന് ശേഷം വിവേക് ഒബ്രോയ് വില്ലന്‍ വേഷത്തില്‍ എത്തുന്ന മലയാള ചിത്രം കൂടിയാണ് കടുവ. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായിക വേഷം കൈകാര്യം ചെയ്യുന്നത്.

ജൂണ്‍ 30ന് റിലീസ് ചെയ്യാനിരുന്ന ചിത്രം പിന്നീട് ജൂലൈ 7ലേക്ക് മാറ്റി വെക്കുകയായിരുന്നു. ‘ചില അപ്രതീക്ഷിത കാരണങ്ങള്‍ കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടുന്നതെന്നും സിനിമ ഇനി ജൂലൈ ഏഴിന് റിലീസ് ചെയ്യുമെന്നും’ പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News