കര്‍ണന്‍, സുരരൈ പോട്ര് താരം; നടന്‍ പൂ രാമു അന്തരിച്ചു

പ്രശസ്ത നാടക- സിനിമാ നടന്‍ പൂ രാമു (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പരിയേറും പെരുമാള്‍, കര്‍ണന്‍, സൂരരൈ പോട്ര് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. കര്‍ണനില്‍ ധനുഷിന്റെ അച്ഛനായും സുരരൈ പോട്രില്‍ സൂര്യയുടെ അച്ഛനായും വെള്ളിത്തിരയിലെത്തി.

ശശി സംവിധാനം ചെയ്ത് 2008ല്‍ റിലീസ് ചെയ്ത പൂ എന്ന ചിത്രത്തിലൂടെയാണ് രാമു സിനിമയിലെത്തിയത്. അന്നുതൊട്ട് അദ്ദേഹം പൂ രാമു എന്നറിയിപ്പെടാന്‍ തുടങ്ങി. തെരുവില്‍ നാടകങ്ങള്‍ കളിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയാണ് സിനിമയിലെത്തിയത്.

പേരന്‍പ്, തിലഗര്‍, നീര്‍ പാര്‍വൈ, തങ്ക മീന്‍കള്‍ തുടങ്ങിയവയാണ് മറ്റ് പ്രധാന സിനിമകള്‍. കോടിയില്‍ ഒരുവന്‍ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. തമിഴ്‌നാട് പുരോഗമന കഥാകൃത്തുക്കളുടെ കൂട്ടായ്മയില്‍ അംഗമായിരുന്നു രാമു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here