swapna Suresh: ഗൂഢാലോചനക്കേസ്; അറസ്റ്റ് തടയണമെന്ന സ്വപ്ന സുരേഷിന്റെ ആവശ്യം തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസ്സില്‍ തന്റെ അറസ്റ്റ്(Arrest) തടയണമെന്ന സ്വപ്ന സുരേഷിന്റെ(swapna suresh) ആവശ്യം ഹൈക്കോടതി(Highcourt) അംഗീകരിച്ചില്ല. സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെളളിയാഴ്ച പരിഗണിക്കാന്‍ മാറ്റി. അതേസമയം കേസ്സില്‍ ജയ്ഹിന്ദ് ചാനല്‍ മുന്‍ റിപ്പോര്‍ട്ടര്‍ ഷാജ്കിരണിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു.

ഗൂഡാലോചന കേസില്‍ നല്‍കിയ ആദ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കിയതിനെ തുടര്‍ന്ന് രണ്ടാമതൊരു മുന്‍കൂര്‍ ജാമ്യാപേക്ഷ കൂടി സ്വപ്ന ഇന്നലെ സമര്‍പ്പിച്ചിരുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത് എന്ന് കണ്ടെത്തിയായിരുന്നു ആദ്യ ജാമ്യാപേക്ഷ തീര്‍പ്പാക്കിയതെന്നും, എന്നാല്‍ മറ്റ് ചില വകുപ്പുകള്‍ കൂടി ചേര്‍ത്തുവെന്നും സ്വപ്ന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിക്കുകയോ അതുവരെ അറസ്റ്റ് തടയണമെന്നുമായിരുന്നു അപേക്ഷ. മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ചത്തേക്ക് മാറ്റിയ കോടതി , അറസ്റ്റ് തടയണമെന്ന ആവശ്യം പരിഗണിച്ചില്ല.

അറസ്റ്റ് തടയണമെന്ന ആവശ്യം അംഗീകരിക്കാത്ത സാഹചര്യത്തില്‍ സ്വപ്നയെ അറസ്റ്റ് ചെയ്യുന്നതിന് ഇനി അന്വേഷണ സംഘത്തിന് തടസ്സമില്ല.
കേസ്സില്‍ ചോദ്യം ചെയ്യലിന് ഇന്നലെ ഹാജരാകാന്‍ അന്വേഷണ സംഘം നിര്‍ദ്ദേശിച്ചുവെങ്കിലും സ്വപ്ന ഹാജരായിരുന്നില്ല. പകരം മുന്‍കൂര്‍ നോട്ടീസില്ലാതെ തന്നെ കേന്ദ്ര ഏജന്‍സിയായ ഇ ഡി ക്കു മുമ്പാകെ ഹാജരാവുകയായിരുന്നു. മറ്റൊരു ദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ട് സ്വപ്നക് ക്രൈംബ്രാഞ്ച് പുതിയ നോട്ടീസ് നല്‍കും.

അതേസമയം, പാലക്കാട് കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന സ്വപ്നയുടെ ഹര്‍ജിയും വെള്ളിയാഴ്ച പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News