അടുക്കളയില്‍ എല്ലാം വേവിക്കുന്നവരുടെ കൂട്ടത്തില്‍ ഇവരുമുണ്ടെന്നു സമ്മതിക്കല്‍: ഷാഫി പറമ്പിലിനെതിരെ മന്ത്രി പി രാജീവ്

സ്വര്‍ണക്കടത്ത് കേസ് പ്രതിപക്ഷം അടുക്കളയില്‍ വച്ച് വേവിച്ച വിവാദമല്ലെന്ന പറഞ്ഞ ഷാഫി പറമ്പില്‍ എം.എല്‍.എക്ക് മറുപടിയുപമായി മന്ത്രി പി രാജീവ്. 164/5പ്രകാരമുള്ള ഒരു രേഖയാണെങ്കില്‍ അത് രഹസ്യമൊഴിയാണെന്നും ആ മൊഴി കോടതിയില്‍ പറഞ്ഞ മൊഴിയായിട്ടും സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി എങ്ങിനെയാണ് ഷാഫി പറമ്പില്‍ അറിഞ്ഞതെന്നും പി രാജീവ്. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിച്ചെന്നാരോപിച്ച് സഭയില്‍ നല്‍കിയ അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്ന ഷാഫി പറമ്പില്‍ലിനാണ് പി രാജീവ് മറുപടി നല്‍കിയത്. ഇതിലൂടെ അടുക്കളയില്‍ എല്ലാം വേവിക്കുന്നവരുടെ കൂട്ടത്തില്‍ ഇവരുമുണ്ടെന്ന സമ്മതിക്കലാണ് ഇതെന്നും പി രാജീവ് പറഞ്ഞു.

ഷാജ് കിരണ്‍ ഞങ്ങളുടെ ആരുടെയും ദല്ലാള്‍ അല്ല: വി ജോയ് എംഎല്‍എ

ഷാജ് കിരണ്‍(Shaj Kiran) തങ്ങളുടെ ആരുടെയും ദല്ലാള്‍ അല്ലെന്ന് വി ജോയ്(V Joy) എംഎല്‍എ. എല്‍ഡിഎഫിന്റെ(LDF) തുടര്‍ഭരണത്തില്‍ യുഡിഎഫിന് അസഹിഷ്ണുതയാണ്. ഭരണം കിട്ടാത്തതില്‍ യുഡിഎഫ് വിറളി പിടിച്ചിരിക്കുന്നു. അതിനാലാണ് യുഡിഎഫ് വീണ്ടും സ്വര്‍ണക്കടത്ത് വിഷയവുമായി വരുന്നത്. ഷാജ് കിരണിന്റെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമുള്ള ചിത്രം ഉയര്‍ത്തിക്കാട്ടിയാണ് വി ജോയ് എംഎല്‍എ സഭയില്‍ സംസാരിച്ചത്. അഡ്വ: കൃഷ്ണരാജ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അടുപ്പക്കാരനാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തെ സോളാര്‍ ഓര്‍മിപ്പിച്ചാണ് അദ്ദേഹം സംസാരിച്ചത്. പ്രതിപക്ഷ നേതാവ് അര്‍ധസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും വി ജോയ് പറഞ്ഞു. അതേസമയം, ഗാന്ധി ചിത്രം താഴെയിട്ട ഒരാള്‍ നമുക്കിടയിലുണ്ടെന്നും വി ജോയ് എംഎല്‍എ തുറന്നടിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News