Ambika Ravu: അന്യഭാഷാ നായികമാരുടെ അധ്യാപിക; ലിപ് സിങ്ക് ചെയ്യാന്‍ സഹായിക്കുന്ന ‘ദി കോച്ച്’; അംബികാ റാവു വിടപറഞ്ഞത് ചില സ്വപ്‌നങ്ങള്‍ ബാക്കിവച്ച്

20 വര്‍ഷക്കാലമായി മലയാള സിനിമയ്‌ക്കൊപ്പമായിരുന്നു അംബിക റാവുവിന്റെ യാത്ര. അസിസ്റ്റന്റ് ഡയറക്റ്ററായും അഭിനേത്രിയായും അവര്‍ സിനിമയില്‍ നിറഞ്ഞു നിന്നു. എന്നാല്‍ സംവിധായിക ആവുക എന്ന തന്റെ ഏറ്റവും വലിയ സ്വപ്നം ബാക്കിയാക്കിയാണ്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെ നിരവധി താരങ്ങളാണ് പ്രിയകലാകാരിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.

തൃശൂര്‍ സ്വദേശിയായ അംബിക റാവു മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത് സംവിധായകനും അഭിനേതാവുമായ ബാലചന്ദ്രമേനോന്റെ സിനിമകളില്‍ സഹ-സംവിധായികയായാണ്. പിന്നീട് മലയാളത്തിലെ നിരവധി സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. അന്യഭാഷകളില്‍ നിന്ന് വരുന്ന നടിമാര്‍ക്ക് മലയാളം ഡയലോഗുകളുടെ ലിപ് സിങ്കിംഗിന് സഹായിക്കുകയായിരുന്നു അംബികയുടെ പ്രധാന ജോലി. അതുകൊണ്ടുതന്നെ . ‘ദി കോച്ച്’ എന്ന അപരനാമധേയത്തിലാണു അംബിക സെറ്റുകളില്‍ അറിയപ്പെടുന്നത്.

ഹലോ, ബിഗ് ബി, റോമിയോ, പോസറ്റീവ്, പരുന്ത്, മായാബസാര്‍, കോളേജ് കുമാരന്‍, 2 ഹരിഹര്‍ നഗര്‍, ലൗ ഇന്‍ സിഗപ്പൂര്‍, ഡാഡി കൂള്‍, ടൂര്‍ണമെന്റ്, ബെസ്റ്റ് ആക്ടര്‍, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍, പ്രണയം, തിരുവമ്പാടി തമ്പാന്‍, ഫേസ് 2 ഫേസ്, 5 സുന്ദരികള്‍, തൊമ്മനും മക്കളും, സാള്‍ട് ആന്റ് പെപ്പര്‍, രാജമാണിക്ക്യം, വെള്ളിനക്ഷത്രം അനുരാഗ കരിക്കിന്‍ വെള്ളം, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, നത്തോലി ഒരു ചെറിയ മീനല്ല, തീവ്രം എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ആയും അസ്സോസിയേറ്റായും പ്രവര്‍ത്തിച്ചു.

കാമറയ്ക്കു പിന്നില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടെയാണ് ചില സിനിമകളില്‍ മുഖം കാണിക്കാനുള്ള അവസരം ലഭിക്കുന്നത്. കുംബളങ്ങി നൈറ്റ്‌സിലെ ബേബി മോളുടെ അമ്മയാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടതെങ്കിലും അതിനു മുന്‍പും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഗ്രാമഫോണ്‍, മീശമാധവന്‍, പട്ടാളം, യാത്രക്കാരുടെ ശ്രദ്ധക്ക്, എന്റെ വീട് അപ്പുന്റെയും, അന്യര്‍, ഗൗരി ശങ്കരം, സ്വപ്നകൂട്, ക്രോണിക് ബാച്ചിലര്‍, വെട്ടം, രസികന്‍, ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി, അച്ചുവിന്റെ ‘അമ്മ, കൃത്യം, ക്ലസ്മേറ്റ്‌സ്, കിസാന്‍, പരുന്ത്, സീതാകല്യാണം, ടൂര്‍ണമെന്റ്, സാള്‍ട്ട് & പെപ്പര്‍ അനുരാഗ കരിക്കിന്‍ വെള്ളം, വൈറസ് എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്.

സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യുക എന്ന ആഗ്രഹം പൂര്‍ത്തിയാക്കാനാവാതെയാണ് അംബികാ റാവു മടങ്ങുന്നത്. ഏറെക്കാലമായി ആ ആഗ്രഹവുമായി നടന്ന അവര്‍ കൊവിഡിനു മുന്‍പ് ഒരു പ്രോജക്റ്റ് ഏകദേശം മുന്നിലേക്ക് എത്തിച്ചതുമാണ്. പക്ഷേ കൊവിഡ് പ്രതിസന്ധിയും അനാരോഗ്യവുമൊക്കെ കാരണം അത് യാഥാര്‍ഥ്യത്തിലേക്ക് എത്തിക്കാനായില്ല. വൃക്ക രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അംബിക റാവു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News