തിളക്കമാര്‍ന്ന ആരോഗ്യപ്രദമായ ചര്‍മ്മമാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്; എങ്കില്‍ ഈ ജ്യൂസുകള്‍ ദിവസവും കഴിക്കൂ

ആരോഗ്യപ്രദമായ ഭക്ഷണം ചര്‍മത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ചര്‍മത്തിന്റെ സ്വഭാവമനുസരിച്ചുള്ള ഭക്ഷണം കഴിക്കാന്‍ തിരഞ്ഞെടുക്കേണ്ടതും അത്യാവശ്യമാണ്. ചര്‍മാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഏതാനും ജ്യൂസുകള്‍ പരിചയപ്പെടാം.

കാരറ്റ് ജ്യൂസ്

വിറ്റാമിന്‍ എയുടെ കലവറയാണ് കാരറ്റ്. മുഖക്കുരു, കറുത്തപാടുകള്‍ എന്നിവ കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. കൂടാതെ, കാരറ്റില്‍ ധാരാളമായി ഫൈബര്‍ അടങ്ങിയിരിക്കുന്നു. ഇത് മലബന്ധം തടയുന്നു.

വെള്ളരിക്ക ജ്യൂസ്

ചര്‍മത്തിന്റെ തിളക്കവും ഓജസും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെള്ളരിക്ക ജ്യൂസ്. വെള്ളരിയില്‍ അടങ്ങിയിരിക്കുന്ന ചില ആസിഡുകള്‍ ചര്‍മത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുകയും ചര്‍മം വരണ്ടുപോകാതെ കാക്കുകയും ചെയ്യുന്നു. കൂടാതെ, ചര്‍മത്തിന്റെ സ്വാഭാവികമായ തിളക്കം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു.

ബീറ്റ്റൂട്ട് ജ്യൂസ്

രക്തം ശുദ്ധീകരിക്കുന്നതിനുള്ള മികച്ച പാനീയമാണിത്. ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിച്ച് ആരോഗ്യം നിലനിര്‍ത്തുന്നു. വിറ്റാമിന്‍ സി യുടെ മികച്ച സ്രോതസ്സായ ബീറ്റ്റൂട്ട് ചര്‍മത്തിന്റെ സ്വാഭാവിക തിളക്കം വര്‍ധിപ്പിക്കുന്നു.

കറ്റാര്‍വാഴ ജ്യൂസ്

ചര്‍മത്തിലെ കേടുപാടുകള്‍ പരിഹരിക്കുന്നതിനുള്ള ഉത്തമമാര്‍ഗമാണ് കറ്റാര്‍ വാഴ ജ്യൂസ്. ചര്‍മത്തിന്റെ സ്വാഭാവിക തിളക്കം വര്‍ധിപ്പിക്കാന്‍ കറ്റാര്‍വാഴ സഹായിക്കുന്നു. മൃദുവായ, കേടുപാടുകളില്ലാത്ത ചര്‍മം സ്വന്തമാക്കുന്നതിനുള്ള മികച്ച മാര്‍ഗമാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel