Prithviraj: മുംബൈ പൊലീസ് തമിഴില്‍ ആരെ വെച്ച് ചെയ്യും; കിടിലന്‍ മറുപടിയുമായി പൃഥ്വിരാജ്

സിംഹാസനത്തിനു ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രം ‘കടുവ’യ്ക്കു വേണ്ടി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് സിനിമാരംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും കടുവക്കുണ്ട്.

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളെ കണ്ടപ്പോള്‍ താന്‍ അഭിനയിച്ച റോഷന്‍ ആന്‍ഡ്രൂസ് ചിത്രം മുംബൈ പൊലീസ് തമിഴില്‍ ആരെ വെച്ചാകും ചെയ്യുക എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. സൂര്യയെ വെച്ചാകും മുംബൈ പൊലീസ് തമിഴില്‍ ചെയ്യുക എന്നാണ് പൃഥി പറഞ്ഞത്. താന്‍ ചെയ്താല്‍ നന്നാവില്ലേ എന്നും പൃഥി ചിരിച്ചുകൊണ്ട് മാധ്യമ പ്രവര്‍ത്തകരോട് ചോദിക്കുന്നുണ്ട്.

വലിയ കയ്യടികളോടെയാണ് പൃഥിയുടെ വാക്കുകളെ വേദി സ്വീകരിക്കുന്നത്. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്. ലുസിഫറിന് ശേഷം വിവേക് ഒബ്രോയ് വില്ലന്‍ വേഷത്തില്‍ എത്തുന്ന മലയാള ചിത്രം കൂടിയാണ് കടുവ. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായിക വേഷം കൈകാര്യം ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here