K T Jaleel: പ്രതിപക്ഷം നടത്തുന്നത് നുണകളുടെ നയാഗ്രാ വെള്ളച്ചചാട്ടം: കെ ടി ജലീല്‍

പ്രതിപക്ഷം നടത്തുന്നത് നുണകളുടെ നയാഗ്രാ വെള്ളച്ചചാട്ടമെന്ന് കെ ടി ജലീല്‍(K T Jaleel) നിയമസഭയില്‍. കേരള ചരിത്രത്തില്‍ ഒരു ഫുള്‍ ടേം സര്‍ക്കാരിന് ശേഷം വീണ്ടും അധികാരത്തില്‍ വന്ന ഒരേയൊരു ഗവണ്‍മെന്റ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടേതാണ്. ഒരേയൊരു മുഖ്യമന്ത്രി പിണറായി വിജയനാണ്(Pinarayi Vijayan). ആ നായകനെ യുഡിഎഫും(UDF) ബിജെപിയും(BJP) ഭയപ്പെടുന്നു. ഈ ജനനായകനെ അമ്പെയ്ത് വീഴ്ത്താന്‍ ആവനാഴിയിലെ അവസാന അസ്ത്രവും അവര്‍ പ്രയോഗിച്ചു കൊണ്ടിരിക്കുകയാണ്. കെട്ടുകഥകള്‍ ഓരോന്നായി അവര്‍ കൊണ്ടുവരികയാണ്. യുഡിഎഫും ബിജെപിയും കേരളത്തെ കലാപക്കളമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിരിയാണിച്ചെമ്പിന്റെയുള്ളില്‍ സ്വര്‍ണം കടത്തിയ നുണക്കഥയുടെ പടക്കം പൊട്ടിച്ചാണ് ഇപ്പോള്‍ യുഡിഎഫും ബിജെപിയും സമരരണാങ്കണത്തില്‍ ഇറങ്ങിയിരിക്കുന്നത്. ആ സമരം ഇന്നത്തേതോടു കൂടെ അവസാനിപ്പിക്കേണ്ടി വരുമെന്നും കെ ടി ജലീല്‍ പറഞ്ഞു. ബിജെപി കോണ്‍ഗ്രസിനെ നിശബ്ദമാക്കുകയാണ്. ഇന്ത്യയില്‍ ഒരു ഇടതുപക്ഷ നേതാവിനെയും ഇഡി അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഒരു ഇടതുപക്ഷ നേതാവിനും അവിഹിത സമ്പാദ്യത്തിന്റെ പേരില്‍ ഒരു രൂപയുടെ പിഴ കൊടുക്കേണ്ടി വന്നിട്ടില്ലെന്നും കെ ടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.

ആദ്യം ഖുർആൻ ,പിന്നെ ഈന്തപ്പഴം ,ഇപ്പൊ ബിരിയാണിച്ചെമ്പ് ;ഒന്നാം സ്വർണക്കടത്ത് പൊട്ടിയപോലെ രണ്ടാം ഭാഗവും പൊട്ടും,എ എൻ ഷംസീർ എംഎൽഎ

ആദ്യം ഖുർആൻ ,പിന്നെ ഈന്തപ്പഴം ,ഇപ്പൊ ബിരിയാണിച്ചെമ്പ് ഒന്നാം സ്വർണക്കടത്ത് പൊട്ടിയപോലെ രണ്ടാം ഭാഗവും പൊട്ടുമെന്ന് തലശേരി എംഎൽഎ എ എൻ ഷംസീർ.സ്വർണക്കടത്തിനെ കുറിച്ച് ഒരു ഇസ്ലാമോഫോബിയ ഉണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇത് ആസൂത്രിതമാണ്.ലോകത്താകെ പ്രചരിക്കുന്ന ഇസ്ലാമോഫോബിയയുടെ പ്രചാരകരായി യുഡിഎഫ് മാറുന്നുവെന്ന് ഷംസീർ അടിയന്തര പ്രമേയ ചർച്ചയിൽ വ്യക്തമാക്കി.

എപ്രകാരമാണോ ഒന്നാം സ്വർണക്കടത്ത് പൊട്ടിയത് അതിന്സമാനമായി രണ്ടാം സ്വർണക്കടത്തും പൊട്ടുമെന്നുള്ളകാര്യം വ്യക്തമാണ്… ഷംസീർ പറഞ്ഞു.നിങ്ങളുടെ ലക്ഷം പിണറായി ആണെങ്കിൽ ഞങ്ങൾ ഒരു കാര്യം പറയാം പിണറായിയെന്ന ഒരു നേതാവ് ഉയർന്നുവന്നത് ഒരു സുപ്രഭാതത്തിലല്ല… ആറ് പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ട്..ത്യാഗനിർഭരമായ സമരത്തിന്റെ സഹനത്തിന്റെ കഥകൾപറയാനുണ്ട് അദ്ദേഹത്തിന് ഷംസീർ കൂട്ടിച്ചേർത്തു.

പിണറായി എന്ന രാഷ്ട്രീയക്കാരൻ തലശേരി കലാപത്തിന്റെ ഘട്ടത്തിൽ മതന്യുന പക്ഷത്തിന് സാന്ത്വനമേകിയ വ്യക്തിയാണ്.. എന്തുകൊണ്ട് ഇടതുപക്ഷം വീണ്ടും ഭരണത്തിൽ വന്നു.. മതന്യുനപക്ഷങ്ങൾക്ക് വിശ്വസിക്കാനാകുന്ന ഏകമുഖം പാണക്കാട് തങ്ങളല്ല മറിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ്. അത് 1970 ൽ ജനങ്ങൾ തിരിച്ചറിഞ്ഞതാണ്.

ജനക്ഷേമ നയങ്ങൾ നടപ്പിലാക്കി മുന്നോട്ടുപ്പോകുന്ന ഇടതുപക്ഷ സർക്കാരിൽ ജനങ്ങൾ വിശ്വാസമർപ്പിച്ച് മുന്നോട്ടുപോകുമ്പോൾ ആ സർക്കാരിനെ കടന്നാക്രമിക്കാൻ വലതുപക്ഷ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയവും ബിജെപിയും ആസൂത്രിതമായി മുന്നോട്ടു വരികയാണ്.

അതേസമയം, പ്രതിപക്ഷനേതാവ് വിഡി സതീശനെ കാണുമ്പോൾ തനിക്ക്ഓർമ്മവരുന്നത് നാടോടികാറ്റിലെ പവനായി എന്ന കഥാപാത്രത്തെയാണ്.അടിയന്തരപ്രമേയത്തിന് അനുമതി നൽകിയപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ഒരു തെളിച്ചവുമില്ല ഇപ്പോൾ. പ്രതിപക്ഷത്തിനറിയുന്ന ഗാന്ധി ഇപ്പോൾ രാഹുല്ഗാന്ധിയാണെന്നും ഷംസീർ പരിഹാസത്തോടെ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News