ഗിന്നസ് ബുക്കില്‍ ഇടം നേടി ലക്ഷങ്ങള്‍ വിലവരുന്ന ഒരു ഡെസേര്‍ട്ട്; അറിയാം ഇതിന്റെ പ്രത്യേകതകള്‍

ഡെസേര്‍ട്ടുകള്‍ ഇഷ്ടമില്ലാത്തവര്‍ വളരെ ചുരുക്കമാണ് ഉച്ചയൂണിനു ശേഷവും അത്താഴത്തിനു ശേഷവും ഡെസേര്‍ട്ടുകള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍

ഇപ്പോഴിതാ ഒരു ഡെസേര്‍ട്ട് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. 1000 ഡോളറാണ് (ഏകദേശം 78,000 രൂപയാണ് ഈ ഡെസേര്‍ട്ടിന്റെ വില).
‘ഗോള്‍ഡന്‍ ഒപുലന്‍സ് സുഡെയ്ന്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ ഡെസേര്‍ട്ട് ലോകത്തിലെ ഏറ്റവും വില കൂടിയ ഡെസേര്‍ട്ട് എന്ന നിലയിലാണ് ഗിന്നസ് വേള്‍ഡ് റെക്കോഡ്സില്‍ ഇടം നേടിയിരിക്കുന്നത്.

ന്യൂയോര്‍ക്ക് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന സെറെന്‍ഡിപിറ്റി 3 എന്ന റെസ്റ്റൊറന്റാണ് ഈ ഡെസ്സേര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

സ്വര്‍ണത്തിന്റെ വളരെ നേര്‍ത്ത ലീഫുകള്‍ ഡെസേര്‍ട്ട് വിളമ്പുന്ന ഗ്ലാസില്‍ ഇടുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തഹിതിയന്‍ വനില ഐസ്‌ക്രീം, മഡഗാസ്‌കര്‍ വനില എന്നിവയെല്ലാമാണ് ഡെസേര്‍ട്ടിലെ പ്രധാന ചേരുവകളാണ്. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ഇറ്റലിയില്‍ നിന്നുള്ള ഡാര്‍ക്ക് ചോക്ക്ലേറ്റ്, പാരിസില്‍ നിന്നുള്ള കാന്‍ഡൈഡ് പഴം, ട്രൂഫ്ലെസ് എന്നിവയെല്ലാം ചേര്‍ത്താണ് ഈ സ്പെഷ്യല്‍ ഡെസേര്‍ട്ട് തയ്യാറാക്കുന്നത്. അവസാനം സ്വര്‍ണം പൂശിയ പൂവുകൂടി ഇതിന് മുകളില്‍ അലങ്കാരമായി വയ്ക്കുന്നു.

ഗിന്നസ് വേള്‍ഡ് റെക്കോഡ്സിന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജില്‍ ഈ സ്പെഷ്യല്‍ സ്വര്‍ണ ഡെസേര്‍ട്ട് തയ്യാറാക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel