‘തമിഴിലെ മികച്ച കലാകാരന്‍’; നടന്‍ പൂ രാമുവിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മമ്മൂട്ടി

തമിഴ് സിനിമാ താരം പൂ രാമുവിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി മമ്മൂട്ടി. തമിഴ് സിനിമയിലെ മികച്ച കലാകാരന്മാരില്‍ ഒരാളാണ് പൂ രാമു എന്നാണ് മമ്മൂട്ടി കുറിച്ചത്. മമ്മൂട്ടിയുടെ പുതിയ ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തില്‍ പൂ രാമു അഭിനയിച്ചിരുന്നു. സിനിമയുടെ ഭാഗമായതിന് നന്ദിയുണ്ടെന്നും താരം കുറിച്ചു.

തമിഴ് സിനിമയിലെ മികച്ച കലാകാരന്മാരില്‍ ഒരാളായ പൂ രാമുവിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍. നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ഭാഗമായതിന് നന്ദി- മമ്മൂട്ടി കുറിച്ചു. നന്‍പകല്‍ നേരത്ത് മയക്കം സിനിമയുടെ ഷൂട്ടിങ്ങിനിടെ പകര്‍ത്തിയ ചിത്രത്തിനൊപ്പമാണ് കുറിപ്പ്.

ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. തമിഴ്നാട് പശ്ചാത്തമാക്കിയാണ് ചിത്രമെടുത്തിരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് പൂ രാമുവിന്റെ അന്ത്യം. പരിയേറും പെരുമാള്‍, കര്‍ണന്‍, സൂരരൈ പോട്ര് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പിലും അഭിനയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here