ഷാഫി പറമ്പിലിനെ നമ്പരുതെന്ന് വിഡി സതീശനോട് ഷംസീര്‍; ‘വിഡി സതീശനെ കാണുമ്പോള്‍ ഓര്‍മ വരുന്നത് നാടോടിക്കാറ്റിലെ പവനായി എന്ന കഥാപാത്രത്തെ’

ഷാഫി പറമ്പില്‍ എംഎല്‍എയെ നമ്പരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനോട് എഎന്‍ ഷംസീര്‍. നേരത്തെ ഉമ്മന്‍ചാണ്ടിയുടെ പ്രധാനയാളായിരുന്ന ഷാഫി. അദ്ദേഹത്തിന് ക്ഷീണം സംഭവിച്ചതോടെയാണ് സതീശന്‍ ഫാന്‍സ് ക്ലബിന്റെ കണ്‍വീനറായി പ്രവര്‍ത്തിക്കുന്നതെന്ന് ഷംസീര്‍ പരിഹസിച്ചു. ഇതിന്റെ ഭാഗമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഓരോ കാര്യങ്ങളെന്നും ഷംസീര്‍ നിയമസഭയില്‍ പറഞ്ഞു.

ആദ്യം ഖുർആൻ ,പിന്നെ ഈന്തപ്പഴം ,ഇപ്പൊ ബിരിയാണിച്ചെമ്പ് ;ഒന്നാം സ്വർണക്കടത്ത് പൊട്ടിയപോലെ രണ്ടാം ഭാഗവും പൊട്ടും,എ എൻ ഷംസീർ എംഎൽഎ

ആദ്യം ഖുർആൻ ,പിന്നെ ഈന്തപ്പഴം ,ഇപ്പൊ ബിരിയാണിച്ചെമ്പ് ഒന്നാം സ്വർണക്കടത്ത് പൊട്ടിയപോലെ രണ്ടാം ഭാഗവും പൊട്ടുമെന്ന് തലശേരി എംഎൽഎ എ എൻ ഷംസീർ.സ്വർണക്കടത്തിനെ കുറിച്ച് ഒരു ഇസ്ലാമോഫോബിയ ഉണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇത് ആസൂത്രിതമാണ്.ലോകത്താകെ പ്രചരിക്കുന്ന ഇസ്ലാമോഫോബിയയുടെ പ്രചാരകരായി യുഡിഎഫ് മാറുന്നുവെന്ന് ഷംസീർ അടിയന്തര പ്രമേയ ചർച്ചയിൽ വ്യക്തമാക്കി.

എപ്രകാരമാണോ ഒന്നാം സ്വർണക്കടത്ത് പൊട്ടിയത് അതിന്സമാനമായി രണ്ടാം സ്വർണക്കടത്തും പൊട്ടുമെന്നുള്ളകാര്യം വ്യക്തമാണ്… ഷംസീർ പറഞ്ഞു.നിങ്ങളുടെ ലക്ഷം പിണറായി ആണെങ്കിൽ ഞങ്ങൾ ഒരു കാര്യം പറയാം പിണറായിയെന്ന ഒരു നേതാവ് ഉയർന്നുവന്നത് ഒരു സുപ്രഭാതത്തിലല്ല… ആറ് പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ട്..ത്യാഗനിർഭരമായ സമരത്തിന്റെ സഹനത്തിന്റെ കഥകൾപറയാനുണ്ട് അദ്ദേഹത്തിന് ഷംസീർ കൂട്ടിച്ചേർത്തു.

പിണറായി എന്ന രാഷ്ട്രീയക്കാരൻ തലശേരി കലാപത്തിന്റെ ഘട്ടത്തിൽ മതന്യുന പക്ഷത്തിന് സാന്ത്വനമേകിയ വ്യക്തിയാണ്.. എന്തുകൊണ്ട് ഇടതുപക്ഷം വീണ്ടും ഭരണത്തിൽ വന്നു.. മതന്യുനപക്ഷങ്ങൾക്ക് വിശ്വസിക്കാനാകുന്ന ഏകമുഖം പാണക്കാട് തങ്ങളല്ല മറിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ്.. അത് 1970 ൽ ജനങ്ങൾ തിരിച്ചറിഞ്ഞതാണ്.

അതേസമയം, പ്രതിപക്ഷനേതാവ് വിഡി സതീശനെ കാണുമ്പോൾ തനിക്ക്ഓർമ്മവരുന്നത് നാടോടികാറ്റിലെ പവനായി എന്ന കഥാപാത്രത്തെയാണ്.അടിയന്തരപ്രമേയത്തിന് അനുമതി നൽകിയപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ഒരു തെളിച്ചവുമില്ല ഇപ്പോൾ. പ്രതിപക്ഷത്തിനറിയുന്ന ഗാന്ധി ഇപ്പോൾ രാഹുല്ഗാന്ധിയാണെന്നും ഷംസീർ പരിഹാസത്തോടെ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel