ആരെയും ഇരുത്തി ചിന്തിപ്പിക്കുന്ന വാഗ്മിയായിരുന്നു ടി ശിവദാസമേനോന്‍:ജോണ്‍ ബ്രിട്ടാസ് എം പി|John Brittas MP

കൈരളിയുടെ തുടക്കം മുതല്‍ എല്ലാ പ്രവര്‍ത്തനങ്ങളിലും ശിവദാസന്‍ മാഷ് ചേര്‍ന്ന് നിന്നിരുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് എം പി(John Brittas MP). മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ ടി ശിവദാസമേനോന്റെ നിര്യാണത്തില്‍ അനുശോചിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആരെയും ഇരുത്തി ചിന്തിപ്പിക്കുന്ന വാഗ്മിയായിരുന്നു ടി ശിവദാസമേനോന്‍.

ഇടതുപക്ഷ ധാരയിലെ വളരെ ശ്രദ്ധേയനായ നേതാവായിരുന്നു അദ്ദേഹം. ദീര്‍ഘകാലത്തെ ബന്ധം അദ്ദേഹവുമായി ഉണ്ടായിരുന്നു.ശിവദാസന്‍ മാഷിനെ വിദ്യാര്‍ത്ഥിയായിരുന്ന സമയത്താണ് ആദ്യമായി കാണുന്നത്. അദ്ദേഹത്തിന്റെ പ്രസംഗ കലയിലുള്ള പാടവം വളരെ വലുതായിരുന്നു.
മികച്ച ഭരണകര്‍ത്താവും തികച്ച വാഗ്മിയായിരുന്നു അദ്ദേഹം-ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.

പറഞ്ഞാല്‍ തീരാത്തത്ര വിശേഷണങ്ങള്‍ നിറഞ്ഞ ശിവദാസന്‍ മാഷിന് ആദരാഞ്ജലികള്‍:ജോണ്‍ ബ്രിട്ടാസ് എം പി

മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ ടി ശിവദാസമേനോന്റെ നിര്യാണത്തില്‍ അനുശോചിച്ച് ജോണ്‍ ബ്രിട്ടാസ് എം പി.

ടി ശിവദാസമേനോന്റെ നിര്യാണത്തിനെ അനുസ്മരിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

ഇടത് പക്ഷത്തിന്റെ നിറസാന്നിധ്യം, ജനഹൃദയങ്ങള്‍ കീഴടക്കിയ നേതാവ്, തികഞ്ഞ വാഗ്മി, മികച്ച സംഘടനാപ്രവര്‍ത്തകന്‍…..ഇങ്ങനെ പറഞ്ഞാല്‍ തീരാത്തത്ര വിശേഷണങ്ങള്‍ നിറഞ്ഞ ശിവദാസന്‍ മാഷ്.
സഖാവിന് ആദരാഞ്ജലികള്‍…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News