Texas: ടെക്സാസില്‍ ട്രക്കിനുള്ളില്‍ ചൂടേറ്റ് 46 മരണം

ടെക്സാസില്‍(Texas) ട്രാക്ടര്‍ ട്രെയിലറിനുള്ളില്‍ 46 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. സാന്‍ അന്റോണിയോയിലെ ക്വിന്റാന റോഡില്‍ 18 വീലറിനുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അതിജീവിച്ച 16 പേരെ ആശുപത്രികളില്‍ എത്തിച്ചു.

ട്രാക്ടര്‍-ട്രെയിലര്‍ റെയില്‍വേ ട്രാക്കുകള്‍ക്ക് സമീപമുള്ള ഒരു വിദൂര പ്രദേശത്ത് ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഡ്രൈവര്‍ ഒളിവിലാണെന്നാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രക്ഷപ്പെട്ടവരെയും ഡ്രൈവറെയും കണ്ടെത്താന്‍ ഉദ്യോഗസ്ഥരും ആദ്യം പ്രതികരിച്ചവരും തെര്‍മല്‍ ഇമേജിംഗ് ക്യാമറകളുമായി ട്രെയിന്‍ ട്രാക്കിലൂടെ പരിശോധന നടത്തി. ഉഷ്ണ തരംഗം തുടരുന്നതിനിടയില്‍ സാന്‍ അന്റോണിയോയിലെ താപനില 103 ഡിഗ്രിയായി ഉയര്‍ന്നു. പുറത്തു 75 ഡിഗ്രി ചൂട് ഉണ്ടെങ്കില്‍ ഒരു വാഹനത്തിനുള്ളിലെ താപനില 115 ഡിഗ്രിക്ക് മുകളില്‍ എത്താമെന്ന് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്‍ പറയുന്നു.

മരണസംഖ്യ 20 പേരാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സമീപ വര്‍ഷങ്ങളിലെ ഏറ്റവും വലിയ ഇമ്മിഗ്രേഷന്‍ ദുരന്തമാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here