Ukraine: യുക്രയ്നെ ആയുധമണിയിക്കാന്‍ ജി 7 ; സഹായം തേടി വ്ലോദിമിര്‍ സെലന്‍സ്‌കി

യുക്രൈനിലെ(Ukraine) റഷ്യന്‍ സൈനിക നടപടിക്ക് വര്‍ഷാവസാനത്തോടെ അന്ത്യം കാണാന്‍ ജി 7 രാഷ്ട്രങ്ങളുടെ സഹായം തേടി യുക്രൈന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്‌കി. ജര്‍മനിയിലെ ബവേറിയന്‍ ആല്‍പ്‌സില്‍ ത്രിദിന ഉച്ചകോടി ഓണ്‍ലൈനായി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ശൈത്യകാലം പിന്നിട്ടാല്‍ യുദ്ധം അനന്തമായി നീളാനിടയുണ്ടെന്നും റഷ്യക്കെതിരായ ഉപരോധം കടുപ്പിക്കണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു.

യുക്രൈന്‍ പ്രശ്നപരിഹാരത്തിന് ചര്‍ച്ചയിലൂടെ ശ്രമിക്കുന്നതിനൊപ്പം യുക്രൈന് കൂടുതല്‍ ആയുധങ്ങളും നല്‍കുമെന്ന് ജി 7 നേതാക്കളും വ്യക്തമാക്കി. ആവശ്യമായത്രയും കാലം ഉപരോധം ഏര്‍പ്പെടുത്തി റഷ്യയെ സമ്മര്‍ദത്തിലാക്കും. വിവിധ രാജ്യങ്ങളിലെ റഷ്യന്‍ നിക്ഷേപം യുക്രൈനെ പുനര്‍നിര്‍മിക്കാന്‍ ഉപയോഗിക്കാനും ഉച്ചകോടി തീരുമാനിച്ചു. അവികസിത രാജ്യങ്ങളില്‍ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാന്‍ ചൈന 2013ല്‍ പ്രഖ്യാപിച്ച ബെല്‍റ്റ് ആന്‍ഡ് റോഡ് സംരംഭത്തിന് ബദല്‍ പദ്ധതിയൊരുക്കാനും ധാരണയായി. ഇതിനായി അഞ്ചുവര്‍ഷത്തിനുള്ളില്‍ 60,000 കോടി ഡോളര്‍ (ഏകദേശം 4.70 ലക്ഷം കോടി രൂപ) സമാഹരിക്കും. കാലാവസ്ഥാ വ്യതിയാനം, ഊര്‍ജം തുടങ്ങിയ വിഷയങ്ങളിലെ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കാളിയായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News