പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തി;ടി സിദ്ധിഖിന്റെ ഗണ്‍മാനെതിരെ കേസ്|T Siddique

(T Siddique)ടി സിദ്ധിഖ് എം എല്‍ എ യുടെ സുരക്ഷാ ഉദ്യോഗസ്ഥനെതിരെ കേസ്. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്ന കേസിലാണ് ടി സിദ്ദിഖിന്റെ ഗണ്‍മാനെ പ്രതി ചേര്‍ത്തത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം പൊലീസുകാരെ ആക്രമിച്ച സംഭവത്തിലാണ് കേസ്. ഇയാള്‍ പൊലീസുകാരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസ് പുറത്ത് വിട്ടിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

അതേസമയം നേരത്തെ തന്നെ പൊലീസുകാരെ(Police) ആക്രമിച്ച ടി സിദ്ധിഖിന്റെ(T Siddique) ഗണ്‍മാന്‍ സ്മിബിന്‍ കെ വിക്ക് സസ്പെന്‍ഷന്‍(suspension)നല്‍കിയിരുന്നു. കല്‍പ്പറ്റയിലെ യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ വെച്ച് സഹപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിലാണ് നടപടി. യുഡിഎഫ്(UDF) പ്രവര്‍ത്തകര്‍ക്കൊപ്പം പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിനും നിര്‍ദേശമുണ്ട്. സാഹചര്യങ്ങള്‍ ശാന്തമാക്കാനുള്ള പൊലീസ് ശ്രമത്തെ തടസ്സപ്പെടുത്തുന്നത് വ്യക്തമാക്കുന്നതായിരുന്നു ദൃശ്യങ്ങള്‍. ഇതിനിടെ പൊലീസിനെ മര്‍ദ്ദിക്കുകയും തള്ളുകയും ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. ടി സിദ്ധിഖ് എംഎല്‍എയുടെ നേതൃത്വത്തിലാണ് കല്‍പ്പറ്റയില്‍ സംഘര്‍ഷങ്ങളുണ്ടാക്കിയതെന്ന ആരോപണം തെളിയിക്കുന്നതാണ് ഗണ്‍മാന്റെ പ്രകോപനകരമായ പെരുമാറ്റം. ജില്ലാ പൊലീസ് ഹെഡ് ക്വാട്ടേഴ്സിലെ പൊലീസുകാരനായ സ്മിബിന്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രശ്നത്തില്‍ ഇടപെട്ടതായാണ് പൊലീസ് കരുതുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here