വീണ്ടും വിവാദ പ്രസ്താവനയുമായി ഇടുക്കി ഡി സി സി പ്രസിഡന്റ് സി പി മാത്യു|C P Mathew

ഇടുക്കി എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥി ധീരജിനെ കൊലപ്പെടുത്തിയത് എസ്.എഫ്.ഐക്കാരെന്ന വിവാദ പരാമര്‍ശവിമായി സി.പി മാത്യു(C P Mathew).
ജില്ലാ സെക്രട്ടറി ടോണി കുര്യാക്കോസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന വിവാദ പരാമര്‍ശമാണ് സി പി മാത്യു നടത്തിയത്.

ധീരജിനെ ആശുപത്രിയില്‍ എത്തിച്ചത് ടോണിയും സംഘവുമാണെന്നും ടോണിക്ക് ഏരിയാ സെക്രട്ടറിയില്‍ നിന്ന് നേരെ ജില്ലാ സെക്രട്ടറി പദവി നല്‍കിയത് അതിന്റെ ഭാഗമാണെന്നും കൃത്യമായ അന്വേഷണം നടന്നാല്‍ ഈ കൊലപാതകം എസ്.എഫ്.ഐ യുടെ കൈയബദ്ധം എന്ന് തെളിയുമെന്നുമാണ് സി പി മാത്യുവിന്റെ വിവാദ പരാമര്‍ശം. ഇടുക്കി പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തായിരുന്നു സി.പി മാത്യുവിന്റെ ഗുരുതര പരാമര്‍ശങ്ങള്‍. ധീരജിനുണ്ടായ അനുഭവം ഓര്‍മ വേണമെന്ന് പറഞ്ഞത് മുതിര്‍ന്ന ആളെന്ന നിലയില്‍ നല്‍കിയ ഉപദേശമെന്നും സി പി മാത്യു പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News