അമ്മ ക്ലബ്ബ് തന്നെ;ഗണേഷ് കുമാറിന് മറുപടിയുമായി ഇടവേള ബാബു|Edavela Babu

(Ganesh Kumar)ഗണേഷ് കുമാറിന് മറുപടിയായി അമ്മ ക്ലബ്ബ് തന്നെയെന്ന വാദവുമായി ഇടവേള ബാബു. ക്ലബ്ബ് എന്നത് മോശം വാക്കല്ല, അമ്മ സംഘടനയും ക്ലബ്ബ് തന്നെയെന്നും ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു. എല്ലാ ക്ലബ്ബുകളും ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരമാണ് രജിസ്റ്റര്‍ ചെയ്യുന്നതെന്നും മദ്യപിക്കാനും ചീട്ടുകളിക്കാനുമുള്ള വേദിയായി വ്യാഖ്യാനിക്കരുതെന്നും ഇടവേള ബാബു(Edavela Babu) പറഞ്ഞു.

അതേസമയം വിജയ് ബാബു കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചയാള്‍ക്കെതിരെ എന്ത് നടപടി എടുക്കുമെന്നാണ് ഇടവേള ബാബു പ്രതികരിച്ചത്. ഇതിന് മുന്‍പും നടപടി എടുത്തിട്ടില്ല. ആരോപണങ്ങള്‍ സംഘടനയ്ക്ക് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുമെന്നും ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു.

അമ്മ സംഘടന നേതൃത്വത്തിനെതിരെ വിമർശനവുമായി കെ ബി ഗണേഷ് കുമാർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.അമ്മ സംഘടന ക്ലബ്ബാണെന്ന ഇടവേള ബാബുവിന്‍റെ പരാമർശത്തെ എതിർത്തും വിജയ് ബാബു കേസിൽ സംഘടനയുടെ നിലപാടിനെ വിമർശിച്ചുമായിരുന്നു ഗണേഷ് കുമാർ  രംഗത്തെത്തിയത്.ഇതിനുള്ള സംഘടനയുടെ മറുപടിയാണ് അമ്മയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ജനറൽ സെക്രട്ടറി ഇടവേള ബാബു നൽകിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News