Idukki:ഇടുക്കിയില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് ഒരു മരണം

ഇടുക്കി(Idukki) വെള്ളത്തൂവല്‍ പന്നിയാര്‍കുട്ടിയില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. നേര്യമംഗലം സ്വദേശി സന്തോഷാണ് മരിച്ചത്. രാജാക്കാട് നിന്ന് വരികയായിരുന്ന ടാങ്കര്‍ ലോറി എതിര്‍ദിശയില്‍ എത്തിയ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

ഉടന്‍ സമീപവാസികള്‍ ചേര്‍ന്ന് സന്തോഷിനെ അടിമാലിയിലെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വെള്ളത്തൂവല്‍ പൊലീസ് സംഭവ സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here