ആള്‍ട്ട് ന്യൂസ് സഹ സ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം ശക്തം|Mohammed Zubair

ആള്‍ട്ട് ന്യൂസ് സഹ സ്ഥാപകന്‍ (Mohammed Zubair)മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെ ശക്തമായി അപലപിച്ച് സീതാറാം യെച്ചൂരി രംഗത്തെത്തി. സത്യം പറയാനുള്ള അവകാശത്തെ ഇല്ലാതാക്കുകയാണ് എന്നും സുബൈറിന് എതിരായ കേസ് പിന്‍വലിച്ച് അദ്ദേഹത്തെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

മത വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ ഇടപെടല്‍ നടത്തിയെന്ന് ആരോപിച്ചാണ് ദില്ലി പൊലീസ് സുബൈറിനെ അറസ്റ്റ് ചെയ്തത്. സുബൈറിനെ ദില്ലി കോടതി 4 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

2018 ല്‍ ചെയ്ത ട്വീറ്റിന്റെ പേരിലാണ് ആള്‍ട്ട് ന്യൂസ് സഹ സ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ദില്ലി കോടതി സുബൈറിനെ ഇന്നലെ 1 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ 4 ദിവസം കൂടി പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153,295 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്.
മതങ്ങള്‍ തമ്മില്‍ വിദ്വേഷം വളര്‍ത്തുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്തു എന്ന കുറ്റത്തിനാണ് അറസ്റ്റ്.

നേരത്തെ BJP വക്താവായിരുന്ന നുപൂര്‍ ശര്‍മ്മയുടെ ചാനല്‍ ചര്‍ച്ചയിലെ അരമണിക്കൂറോളം നീണ്ട സംഭാഷണത്തില്‍ നിന്നും ഏതാനം സെക്കന്റുകള്‍ മാത്രം കട്ട് ചെയ്ത് പ്രചരിപ്പിച്ചത് മുഹമ്മദ് സുബൈര്‍ ആയിരുന്നു. അതിന് പിന്നാലെ നബി വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് നുപൂര്‍ ശര്‍മ്മയെ BJP സസ്‌പെന്‍ഡ് ചെയ്തു. പിന്നാലെ അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടെ ഈ വീഡിയോയുടെ പേരില്‍ ഇന്ത്യക്കെതിരെ രംഗത്ത് വന്നിരുന്നു.
അതേസമയം മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെതിരെ കോണ്‍ഗ്രസ്സും രംഗത്ത് എത്തി. വെറുപ്പും നുണകളും തുറന്നു കാട്ടുന്നവര്‍ ബി ജെ പിക്ക് ഭീഷണിയാണെന്നും സത്യത്തിന്റെ ഒരു ശബ്ദം അടിച്ചമര്‍ത്തിയാല്‍ ആയിരം ശബ്ദം ഉയര്‍ന്നു വരുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.എന്നാല്‍
സുബൈറിനെ ഉടന്‍ വിട്ടയക്കണമെന്ന് എഡിറ്റേസ് ഗില്‍ഡ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News