Niyamasabha:സഭയില്‍ അടിയന്തിര പ്രമേയം ചര്‍ച്ചയ്‌ക്കെടുത്തതോടെ കനത്ത തിരിച്ചടി നേരിട്ട് പ്രതിപക്ഷം

അടിയന്തിര പ്രമേയം ചര്‍ച്ചയ്‌ക്കെടുത്തതോടെ പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയാണ് നല്‍കിയത്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ എല്ലാ ആരോപണങ്ങള്‍ക്കും സഭയില്‍ വ്യക്തമായ മറുപടി നല്‍കിയതോടെ ഇനി സമരത്തിന്റെ ഗതി എന്താകുമെന്ന് ആശങ്ക പ്രതിപക്ഷത്തിനുണ്ട്.
രണ്ടാഴ്ച്ചയിലധികമായി പ്രതിപക്ഷം ഉയര്‍ത്തിയ എല്ലാ രാഷ്ടീയ നീക്കങ്ങളെയും പൊളിക്കുന്നതായിരുന്നു ഭരണപക്ഷം ഇന്ന് സഭയില്‍ സ്വീകരിച്ച നിലപാട്. അടിയന്തിര പ്രമേയ നോട്ടീസ് ചര്‍ച്ചക്കെടുത്തതോടെ പ്രതിപക്ഷത്തിന് വാക്ക് ഔട്ട് നടത്താന്‍ കഴിയാതെ വന്നു. നിയമസഭംഗങ്ങളില്‍ മൃഗീയ ഭൂരിപക്ഷം ഉളളതിനാല്‍ ചര്‍ച്ചയില്‍ കൂടുതല്‍ സമയം ഭരണപക്ഷത്തിന് വന്നു. വി ജോയി, പി ബാലചന്ദ്രന്‍, എ എന്‍ ഷംസീര്‍, കെ ടി ജലീല്‍ എന്നിവരുടെ പഞ്ച് ഡയലോഗുകള്‍ ഭരണപക്ഷ ബെഞ്ചുകള്‍ ഡെസ്‌ക്കിലടിച്ച് പ്രോല്‍സാഹിപ്പിച്ചപ്പോള്‍ പ്രതിപക്ഷ നിരക്ക് അത്രകണ്ട് ഉയരാനും കഴിഞ്ഞില്ല. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ മാത്യു കുഴല്‍നാടന്‍ തിരിഞ്ഞത് സഭയില്‍ ഞെട്ടലുണ്ടാക്കി.

57 മിനിറ്റ് നീണ്ട മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി തനിക്കും സര്‍ക്കാരിനും എതിരെ വന്ന ആക്ഷേപങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞു. കുറിക്ക് കൊളളുന്ന ചോദ്യങ്ങള്‍ ചോദിച്ച് പ്രതിപക്ഷ നിരയെ പ്രതിരോധത്തിലാക്കി. ഭരണപക്ഷ അംഗങ്ങള്‍ക്ക് വഴങ്ങാത്ത പ്രതിപക്ഷനേതാവിനെ പോലെയായിരുന്നില്ല ഇടക്ക് ഇടപ്പെട്ട പ്രതിപക്ഷ നേതാവിന് അഞ്ചിലധികം തവണ അദ്ദേഹം വഴങ്ങി,മറുപടി പ്രസംഗത്തില്‍ ഉടനീളം ശാന്തചിത്തനായി മറപടി പറഞ്ഞ മുഖ്യമന്ത്രി മാത്യു കുഴല്‍നാടന് മറുപടി പറഞ്ഞപ്പോള്‍ ക്ഷുഭിതനായി.സാക്കിയ ജഫ്രിയെ സോണിയാ ഗാന്ധി അങ്ങോട്ട് വിളിച്ചാണ് കണ്ടതെന്നും അവര്‍ നടത്തുന്ന നിയമപോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കാത്തത് ഭൂരിപക്ഷ വോട്ടുകള്‍ നഷ്ടമാകുമെന്ന പേടി കൊണ്ടാണന്നും മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ പ്രതിപക്ഷ ബെഞ്ചുകളില്‍ ശബ്ദമയമായി.മറുപടി ലഭിച്ച സാഹചര്യത്തില്‍ തുടര്‍ സമരവും സഭയിലെ പ്രതിഷേധവും ഇനി എങ്ങനെ കൊണ്ടുപോകണമെന്ന കാര്യത്തില്‍ പ്രതിപക്ഷത്തിനും വ്യക്തത ഇല്ല, ഇന്നത്തെ അടിയന്തിര പ്രമേയ ചര്‍ച്ച പ്രതിപക്ഷ വാദങ്ങളുടെ നിരര്‍ത്ഥകത പൊളിച്ച് കാട്ടുന്നതിനൊപ്പം ഭരണപക്ഷത്തിന് വാദങ്ങളെ സമര്‍ത്ഥമായി അവതരിപ്പിക്കാനും കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News