ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും കുട്ടികള്‍ക്കും വിദഗ്ദ ഡോക്ടര്‍മാരുടെ പരിചരണം;പുതിയ ക്ലിനിക്കുകള്‍ക്ക് തുടക്കമിട്ട് അബുദാബി LLH ആശുപത്രി

ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും കുട്ടികള്‍ക്കും വിദഗ്ദ ഡോക്ടര്‍മാരുടെ പരിചരണം സുഗമമായി ഉറപ്പാക്കാന്‍ വിപുലമായ സൗകര്യങ്ങളോടെ
പുതിയ ക്ലിനിക്കുകള്‍ക്ക് തുടക്കമിട്ട് അബുദാബി എല്‍എല്‍എച്ച് ആശുപത്രി. എല്‍എല്‍ എച്ച് ആശുപത്രി വനിതാ ഡോക്ടര്‍മാര്‍ക്കും അബുദാബിയിലെ പൗര പ്രമുഖര്‍ക്കുമൊപ്പം ചലച്ചിത്രതാരം ആര്‍ ജെ മിഥുനും ലക്ഷ്മി മിഥുനും സംയുക്തമായി ക്ലിനിക്കുകള്‍ ഉദ്ഘാടനം ചെയ്തു.

റീജ്യണല്‍ സിഇഒ സഫീര്‍ അഹമ്മദ്, വിപിഎസ് റീജ്യണല്‍ മെഡിക്കല്‍ ഡയറക്ടര്‍ അന്‍പളകന്‍ പിള്ള, എല്‍എല്‍എച്ച് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പദ്മനാഭന്‍, പി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. രോഗീപരിചരണം മെച്ചപ്പെടുത്താനുള്ള വിപിഎസ് ഹെല്‍ത്ത്‌കെയറിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ ക്ലിനിക്കുകളെന്ന് സഫീര്‍ അഹമ്മദ് പറഞ്ഞു. പത്ത് വിദഗ്ദ ഡോക്ടര്‍മാരുടെ സേവനത്തിലൂടെ മാതൃശിശു പരിചരണം ഒരു കുടക്കീഴില്‍ കൊണ്ടുവരാനായി ‘മാ’ ക്ലിനിക്കും ലിറ്റില്‍ സ്റ്റാര്‍ പീഡിയാട്രിക് ക്ലിനിക്കുമാണ് ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കുട്ടികള്‍ക്ക് പൂര്‍ണ്ണമായും ഇണങ്ങുന്ന രീതിയിലും അവരെ ആകര്‍ഷിക്കാനുള്ള വിനോദോപാധികളോടെയുമാണ് ലിറ്റില്‍ സ്റ്റാര്‍ പീഡിയാട്രിക് ക്ലിനിക്ക് സജ്ജീകരിച്ചിരിക്കുന്നതെന്നു അധികൃതര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News