Rajasthan:രാജസ്ഥാനില്‍ നൂപുര്‍ ശര്‍മയെ പിന്തുണച്ചയാളെ വെട്ടിക്കൊന്നു

പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാവ് (Nupur Sharma)നൂപുര്‍ ശര്‍മയെ പിന്തുണച്ച് പോസ്റ്റിട്ട ആളെ രാജസ്ഥാനിലെ ഉദയ്പൂരിലെ കടയില്‍ കയറി വെട്ടിക്കൊന്നു(Murder). കൊലപ്പെടുത്തിയ ശേഷം തല അറുത്തുമാറ്റി. രണ്ട് പേരാണ് കൊലപാതകത്തിന് പിന്നിലെന്നും പ്രതികളെ തിരിച്ചറിഞ്ഞെന്നും ഉദയ്പൂര്‍ എസ് പി അറിയിച്ചു. സംഭവത്തില്‍ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാര്‍. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി.

സമാധാനം പുലര്‍ത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി. പ്രധാനമന്ത്രിയെ വധിക്കുമെന്നും കൊലയാളികള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News