Maharashtra:മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ട് ബിജെപി;നിര്‍ദേശം നല്‍കി ഗവര്‍ണര്‍

രാഷ്ട്രീയ അനശ്ചിതത്വം നിലനില്‍ക്കെ മഹാരാഷ്ട്രയില്‍ മറ്റന്നാള്‍ വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിനായി ഗവര്‍ണര്‍ നിര്‍ദേശം നല്‍കി.
മറ്റന്നാള്‍ 11 മണിക്ക് നിയമസഭാ ചേരാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. വിമത എംഎല്‍എമാര്‍ മറ്റന്നാള്‍ എത്തും. മഹാരാഷ്ട്രയില്‍ നാടകീയ നീക്കങ്ങള്‍ തുടരുന്നതിനിടെയാണ് ദേവേന്ദ്ര ഫഡ്‌നാവിസ് രാജ്ഭവനിലെത്തിയത്. വിശ്വാസവോട്ടെടുപ്പ് എത്രയും പെട്ടെന്ന് നടത്തണമെന്ന് ഫഡ്‌നാവിസ് ഗവര്‍ണറോട് ആവശ്യപ്പെട്ടു. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷമാണ് പ്രതികരണം.

ഇതോടെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി നേരിട്ടിറങ്ങിയിരിക്കുകയാണ് ബിജെപി. സര്‍ക്കാര്‍ രൂപീകരണത്തിനായി ദേവേന്ദ്ര ഫഡ്‌നാവിസ് രാജ്ഭവനിലെത്തുകയായിരുന്നു. ദേവേന്ദ്ര ഫഡ്‌നാവിസ് ബിജെപി എംഎല്‍മാര്‍ക്കൊപ്പം ഗവര്‍ണറെ കണ്ടു. അതേസമയം നാളെ ശിവസേന സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News