ഉദയ്പൂര്‍ കൊലപാതകം; അന്വേഷണം ഏറ്റെടുക്കാന്‍ എന്‍ഐഎ; കനത്ത ജാഗ്രത

ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ അതിധാരുണമായി കൊലപ്പെടുത്തി വിഡിയോ ചിത്രീകരിച്ച സംഭവത്തില്‍ അന്വേഷണം ഏറ്റെടുക്കാന്‍ എന്‍ഐഎ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം എന്‍ഐഎ പ്രത്യേക സംഘം ഉദയ്പൂരില്‍ എത്തി. ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിക്കും. കൊലപാതകത്തിന് പിന്നില്‍ ഭീകരവാദസംഘടനകള്‍ക്ക് പങ്കുണ്ടെന്നാണ് കേന്ദ്രം കരുതുന്നത്. ഇത് അന്വേഷിക്കാനായാണ് എന്‍ഐഎ എത്തുന്നത്.

അതിനിടെ കൊലചെയ്യപ്പെട്ട കനയ്യകുമാര്‍ തനിക്കു നേരെ ഭീഷണിയുണ്ടെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നതായി പൊലീസ് വ്യക്തമാക്കി. പരാതിയെ തുടര്‍ന്ന് ഭീഷണിപ്പെടുത്തിയവരെ വിളിച്ചു താക്കീതും ചെയ്തിരുന്നു. നബി വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് ഫേയ്‌സ്ബു്ക്ക് പോസ്റ്റിട്ടതിനാണ് തയ്യല്‍കാരനായ കനയ്യലാല്‍ കൊലചെയ്യപ്പെട്ടത്. കടയിലെത്തിയ കൊലപ്പെടുത്തിയശേഷം പ്രതികള്‍ വിഡിയോ ചിത്രീകരിച്ച് പ്രചകരിപ്പിക്കുകയായിരുന്നു.

കൊലപാതകം നടത്തിയ രണ്ട് പേരെ രാജസ്ഥാന്‍ പൊലീസ് ഇന്നലെ രാജസമന്തയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎ ശേഖരിക്കും. അതേസമയം, കൊലപാതകത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്. ഒരു ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിരുന്നു. എല്ലാ ജില്ലകളില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ ഉദയ്പൂരില്‍ നടന്ന പ്രതിഷേധത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടുരുന്നു. കല്ലേറില്‍ പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കൊലപാതകം നടന്ന മാല്‍ദയില്‍ മാത്രം നാല് കമ്പനി പ്രത്യേക പൊലീസ് സംഘത്തെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. കൂടുതല്‍ പ്രദേശത്തേക്ക് പ്രതിഷേധം വ്യാപിക്കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്. ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അശോക് ഗെലോട്ട് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News