മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്ന് ശിവസേനയുടെ വിമത എംഎല്‍എമാര്‍ക്ക് കത്തെഴുതുകയും മുംബൈയിലേക്ക് മടങ്ങി വരാനും അഭിപ്രായ വ്യത്യാസങ്ങള്‍ താനുമായി പങ്ക് വയ്ക്കാനും ആവശ്യപ്പെട്ടു.
ഡെപ്യൂട്ടി സ്പീക്കര്‍ നരഹരി സിര്‍വാള്‍ നല്‍കിയ അയോഗ്യതാ നോട്ടീസിന്മേല്‍ മറുപടി നല്‍കാന്‍ ജൂലൈ 12 വരെ സുപ്രീം കോടതി സമയം അനുവദിച്ചതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെ കടുത്ത നിലപാടില്‍ നിന്ന് വ്യതിചലിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏകനാഥ് ഷിന്‍ഡെയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന ബിജെപിയുടെ തുറന്ന നിലപാടും താക്കറെ ക്യാമ്പില്‍ ആശങ്ക വിതച്ചിട്ടുണ്ട്. മൂന്നില്‍ രണ്ട് എംഎല്‍എമാര്‍ ഷിന്‍ഡെയ്ക്കൊപ്പമാണെങ്കില്‍ വിമതരായി കണക്കാക്കാനാകില്ലെന്നാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവ് വ്യക്തമാക്കിയത്.
അതേ സമയം ഗുവാഹത്തിയിലെ ഹോട്ടലിന് പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ മുംബൈയിലേക്ക് മടങ്ങുകയാണെന്നും ബാലാസാഹെബ് താക്കറെയുടെ പാരമ്പര്യവുമായി ശിവസേനയെ മുന്നോട്ട് കൊണ്ടുപോകുമെന്നും ഏകനാഥ് ഷിന്‍ഡെ പറഞ്ഞു. തനിക്ക് നിലവില്‍ 40 ശിവസേനക്കാരടക്കം 50 ഓളം എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും ഷിന്‍ഡെ അവകാശപ്പെടുന്നു, .
ഈയാഴ്ച നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി സര്‍ക്കാരിനോട് ആവശ്യപ്പെട്ടേക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു
ഷിന്‍ഡെ ക്യാമ്പിലുള്ള ഇരുപതോളം എം എല്‍ എ മാര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ശിവസേനയിലേക്ക് മടങ്ങി വരുമെന്നുമാണ് ഇപ്പോഴും താക്കറെ പക്ഷം അവകാശപ്പെടുന്നത്.
ഇതോടെ നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പ് ഒരു സസ്‌പെന്‍സ് ത്രില്ലര്‍ പോലെ അവസാന നിമിഷം വരെ ആകാംക്ഷ ചോരാതെ നില നിര്‍ത്താനുള്ള ആവേശത്തിലാണ് മുംബൈയിലെ സമൂഹ മാധ്യമങ്ങളും
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.