ടീസ്റ്റ സെതല്‍വാദിന്റെയും ആര്‍ ബി ശ്രീകുമാറിന്റേയും അറസ്റ്റ്;ആശങ്ക അറിയിച്ച് യുഎന്‍|UN

മനുഷ്യാവകാശ പ്രവര്‍ത്തക (Teesta Setalvad)ടീസ്റ്റ സെതല്‍വാദിന്റെയും ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാറിന്റേയും(R B Sreekumar) അറസ്റ്റില്‍ ആശങ്ക അറിയിച്ച് യുഎന്‍ ഹ്യൂമന്‍ റൈറ്റ്‌സ്. ഇരുവേരയും ഉടന്‍ മോചിപ്പിക്കണമെന്ന് യുഎന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഔദ്യോധിക ട്വിറ്റര്‍ പേജില്‍ ആവശ്യപ്പെട്ടു. ഗുജറാത്ത് കലാപത്തിന്റെ ഇരകളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചവര്‍ ക്രൂശിക്കപ്പെടരുതെന്നും യുഎന്‍ ഹ്യൂമന്‍ റൈറ്റ്‌സ് അഭിപ്രായപ്പെടുന്നു.

നേരത്തെ ടീസ്റ്റ സെതല്‍വാദിന്റെ അറസ്റ്റിനെ അപലപിച്ച് ഐക്യരാഷ്ട്ര സഭ പ്രത്യേക റിപ്പോര്‍ട്ടര്‍ മേരി ലോലറും കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐക്യരാഷ്ട്രസഭ നിലപാട് വ്യക്തമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here