മഹാരാഷ്ട്രയില്‍ നാളെ വിശ്വാസവോട്ടെടുപ്പ്

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം അവസാനഘട്ടത്തിലേക്ക്. ഭരണ പ്രതിസന്ധിയില്‍ നിര്‍ണായകനീക്കവുമായി ബിജെപി. ഉദ്ധവ് സര്‍ക്കാരിന്റെ ഭാവി നാളെയറിയാം. മഹാരാഷ്ട്രയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കും. പ്രത്യേക സഭാ സമ്മേളനം നാളെ രാവിലെ 11 ന് ചേരും. ഉദ്ധവ് താക്കറെ സര്‍ക്കാര്‍ നാളെ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. വൈകിട്ട് 5 ന് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി.

ഉദ്ധവ് താക്കറെ സര്‍ക്കാരിനോട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടു. ശിവസേനയുടെ 39 എംഎല്‍എമാര്‍ കോണ്‍ഗ്രസ്സിനുള്ള പിന്തുണ പിന്‍വലിച്ചതായും ഇതോടെ മഹാവികാസ് അഘാഡി സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായും ഗവര്‍ണറെ അറിയിച്ചതായി ഫട്‌നാവിസ് പറഞ്ഞു.

ഭൂരിപക്ഷം തെളിയിക്കുന്നതിന് നിയമസഭ വിളിച്ചു ചേര്‍ക്കാനുള്ള നിര്‍ദ്ദേശം ഗവര്‍ണര്‍ ഇന്ന് ഔദ്യോഗികമായി സര്‍ക്കാരിന് നല്‍കുമെന്നാണ് വിവരം. നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ അതിനെതിരെ ശിവസേന സുപ്രിം കോടതിയെ സമീപിച്ചേക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News