കുഴൽ നാടൻ കൂപ്പർ; സ്വപ്ന സുന്ദര ഷാർജ ഷെയ്ക്ക്.:ഡോ പ്രേംകുമാറിനെ കുറിപ്പ്

ഷാർജാ ഷെയ്‌ഖിന്റെ ബീവിക്ക് കൈക്കൂലി കൊടുത്തു എന്നതിന്റെ മുകളിലാണോ താഴെയാണോ ഈ കഥയെന്നതാണെനിക്ക് കൺഫ്യൂഷൻ.ഷെയ്‌ഖിന്റെ കഥ പറഞ്ഞത് ഡിഗ്രി പാസായില്ലെന്ന് പറയുന്ന സ്വപ്ന.PWC കഥ പറഞ്ഞത് ഡോ. മാത്യു കുഴൽനാടൻ.
വ്യത്യാസമില്ലെന്നല്ല

| ഡോ പ്രേംകുമാർ |

മുഖ്യമന്ത്രിയേയും കുടുംബത്തെയും ആക്ഷേപിക്കാനുള്ള വേദിയായാണ് അടിയന്തര പ്രമേയ ചര്‍ച്ചയെ പ്രതിപക്ഷം കണ്ടത് പ്രതിപക്ഷ എം എല്‍എ മാത്യു കുഴനാടന്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഉന്നയിച്ചത് മുമ്പേ തന്നെ തകര്‍ന്നടിഞ്ഞ ആരോപണമാണ്.പിഡബ്ലുസിയുടെ ഡയറക്ടര്‍ അവരുടെ മെന്ററാണെന്ന് അവര്‍ എഴുതിയെന്നാണ് മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ആരോപണം. മകള്‍ ഒരുഘട്ടത്തിലും ഇങ്ങനെ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി തന്നെ സഭയില്‍ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പ്രൊഫെഷണൽ സർവിസ് നെറ്റ്‌വർക്ക് കമ്പനിയാണ് PWC.157 രാജ്യങ്ങളിൽ, 742 ലൊക്കേഷനുകളിൽ പ്രവർത്തിക്കുന്നുണ്ട് PWC.
കഴിഞ്ഞ കൊല്ലം ഒരു ലക്ഷത്തിനടുത്ത് ആളുകൾ PWC യിൽ ജോലിക്ക് ചേർന്നിട്ടുണ്ട്. ഇരുപത്തിനായിരത്തിനടുത്ത് ഡയറക്ടർമാരുണ്ട് PWC യിൽ.അതിലൊരാളാണ് ജെയ്ക്ക് ബാലകുമാർ.PWC യിൽ ജോലിയുള്ളൊരാൾ വീണ വിജയന്റെ കമ്പനിയുടെ കൺസൾട്ടന്റുമാരിൽ ഒരാളായാൽ എന്താണ് കുഴപ്പം?

രാഷ്ട്രീയ നിരീക്ഷകൻ ഡോ പ്രേംകുമാർ പറയുന്നു

ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ.യുടെ ചോദ്യമിതാണ്:
ജെയ്ക്ക് ബാലകുമാർ അങ്ങയുടെ മകളുടെ മെന്ററെ പോലെയാണെന്ന് മകൾ പറഞ്ഞ കാര്യം അങ്ങേയ്ക്ക് നിഷേധിക്കാൻ കഴിയുമോ?

മുഖ്യമന്ത്രിയുടെ മറുപടി:
ജെയ്ക്ക് ബാലകുമാർ മെന്ററെപോലെയാണെന്ന് എന്റെ മകൾ ഒരിടത്തും പറഞ്ഞിട്ടില്ല.

ഇനി കുഴൽനാടൻ ചെയ്യേണ്ടത്:
വീണ വിജയൻ എവിടെയാണ്, എപ്പോഴാണ് അങ്ങനെ പറഞ്ഞതെന്നതിന്റെ തെളിവ് പുറത്തുവിടണം.നമുക്ക് വെയിറ്റ് ചെയ്യാം…വീണാ വിജയൻ അങ്ങനെ പറയുന്നതിന്റെ ഓഡിയോ/വീഡിയോ അയാൾ പുറത്തുവിടുന്നത്.

മാത്യു കുഴൽനാടന്റെ ദുസ്സൂചന എന്താണ്?
എക്സാലോജിക്കിന്റെ കൺസൾട്ടന്റുമാരിൽ ഒരാളായി ജെയ്ക്ക് ബാലാകുമാറിന്റെ പേരുണ്ടായിരുന്നു.ഐ.ടി.കമ്പനികൾ അഥവാ സ്റ്റാർട്ട് അപ്പുകൾ സാധാരണ ചെയ്യുന്ന ഒരു കാര്യമാണത്.വിവാദങ്ങളുണ്ടായപ്പോൾ സ്വാഭാവികമായും പേര് മാറ്റുകയും ചെയ്തിരുന്നു.
വീണ തന്നെ ഇക്കാര്യം ഒരു ടെലിവിഷൻ ഇന്റർവ്യൂവിൽ പറയുന്നുമുണ്ട്.
കൺസൾട്ടന്റാവാൻ എന്ത് യോഗ്യതയാണ് ജെയ്ക്കിനുള്ളത്?

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പ്രൊഫെഷണൽ സർവിസ് നെറ്റ്‌വർക്ക് കമ്പനിയാണ് PWC.157 രാജ്യങ്ങളിൽ, 742 ലൊക്കേഷനുകളിൽ പ്രവർത്തിക്കുന്നുണ്ട് PWC.
കഴിഞ്ഞ കൊല്ലം ഒരു ലക്ഷത്തിനടുത്ത് ആളുകൾ PWC യിൽ ജോലിക്ക് ചേർന്നിട്ടുണ്ട്.
ഇരുപത്തിനായിരത്തിനടുത്ത് ഡയറക്ടർമാരുണ്ട് PWC യിൽ.
അതിലൊരാളാണ് ജെയ്ക്ക് ബാലകുമാർ.PWC യിൽ ജോലിയുള്ളൊരാൾ വീണ വിജയന്റെ കമ്പനിയുടെ കൺസൾട്ടന്റുമാരിൽ ഒരാളായാൽ എന്താണ് കുഴപ്പം?
യാതൊരു കുഴപ്പവുമില്ല; പക്ഷേ അവിടെയാണ് കുഴൽ നാടന്റെ കുബുദ്ധി.

PWC എന്നത് ഒരു തട്ടിപ്പ് കമ്പനിയാണെന്ന് ധ്വനിപ്പിക്കുകയാണ്.
കേരള ഐ.ടി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന്റെ ഒരു പ്രോജക്ടാണ് സ്പേസ് പാർക്ക്.
ആ പ്രോജക്ടിന്റെ കൺസൾട്ടന്റാണ് PWC.സ്പേസ് പാർക്ക് പ്രോജക്ടിൽ താൽക്കാലിക ജീവനക്കാരിയായിരുന്നു സ്വപ്ന സുരേഷ്.

കുഴൽ നാടൻ പറഞ്ഞുവരുന്ന കഥയെന്താണ്?
PWC എന്ന കമ്പനി, സ്വപ്ന സുരേഷ് എന്നയാളിനെ ജോലിക്ക് വെച്ചത് ജെയ്ക്ക് പറഞ്ഞിട്ടാണ്.
ഇരുപത്തിനായിരത്തിനടുത്ത് ഡയറക്ടർമാരിൽ ഒരാളായ, ഇന്ത്യയിലെയോ ഏഷ്യാ വൻകരയിലെയോ പോലുംഒരു പ്രോജക്ടിലും ഉൾപ്പെട്ടിട്ടില്ലാത്ത, അമേരിക്കൻ മലയാളിയായ ജെയ്ക്കിനോട് മുഖ്യമന്ത്രിയുടെ മകൾ വീണാവിജയൻശുപാർശ ചെയ്യുന്നു.

എന്താണ് ശുപാർശ?
സ്വപ്ന സുരേഷിന് സ്പേസ് പാർക്കിൽ ഒരു ജോലി കൊടുക്കണം.
എത്ര ആലോചിച്ചിട്ടും മനസ്സിലാവാത്ത കാര്യമെന്താണെന്നോ?
ശുപാർശ പറഞ്ഞ് സ്വപ്നയ്ക്ക് ജോലി വാങ്ങി കൊടുക്കണമെന്ന് വീണാ വിജയന് പ്ലാനുണ്ടെങ്കിൽ ഇതിനേക്കാൾ എത്രയോ വല്യ ജോലി വാങ്ങിക്കൊടുത്തുകൂടേ മുഖ്യമന്ത്രിയോട് നേരിട്ട് പറഞ്ഞാൽ?അച്ഛനോട് പറഞ്ഞാൽ അങ്ങേര് ചെയ്യില്ല, വേറെ ആരോടെങ്കിലും പറയാനേ പറ്റൂ എന്നാണെങ്കിൽ,അതിന് കൊള്ളാവുന്ന വേറെ എത്ര പുള്ളികളുണ്ട് കേരളത്തിൽ?

ഷാർജാ ഷെയ്‌ഖിന്റെ ബീവിക്ക് കൈക്കൂലി കൊടുത്തു എന്നതിന്റെ മുകളിലാണോ താഴെയാണോ ഈ കഥയെന്നതാണെനിക്ക് കൺഫ്യൂഷൻ.
ഷെയ്‌ഖിന്റെ കഥ പറഞ്ഞത് ഡിഗ്രി പാസായില്ലെന്ന് പറയുന്ന സ്വപ്ന.
PWC കഥ പറഞ്ഞത് ഡോ. മാത്യു കുഴൽനാടൻ.
വ്യത്യാസമില്ലെന്നല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News