Suriya,Kajol: സൂര്യക്കും കജോളിനും ഓസ്‌കര്‍ കമ്മിറ്റിയിലേക്ക് ക്ഷണം

അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസില്‍ അംഗമാകാന്‍ തെന്നിന്ത്യന്‍ താരം (Suriya)സൂര്യക്ക് ക്ഷണം ലഭിച്ചു. പുതിയ അംഗങ്ങളുടെ പട്ടിക അക്കാദമി ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. ബോളിവുഡ് താരം (Kajol)കാജോളിനും കമ്മറ്റിയിലേക്ക് ക്ഷണം ലഭിച്ചു. കമ്മറ്റിയിലേക്ക് ക്ഷണം ലഭിച്ച മറ്റൊരു ഇന്ത്യക്കാരി സംവിധായിക റീമ കഗ്ടിയാണ്. ഇങ്ങനെ ക്ഷണിക്കപ്പെട്ട അംഗങ്ങള്‍ക്ക് ലോസ് ഏയ്ഞ്ചലസില്‍ വര്‍ഷം തോറും നടക്കുന്ന ഓസ്‌കാര്‍(Oscar) അവാര്‍ഡുകള്‍ക്ക് വോട്ടുചെയ്യാന്‍ അര്‍ഹതയുണ്ടാകും.ക്ഷണം ലഭിച്ച ഇന്ത്യക്കാരില്‍ ഡോക്യുമെന്ററി സംവിധായകരായ സുഷ്മിത് ഘോഷ്, റിന്റു തോമസ് എന്നിവരും ഉള്‍പ്പെടുന്നു.

സുഷ്മിത് ഘോഷ്, റിന്റു തോമസ് എന്നിവര്‍ സംവിധാനം ചെയ്ത റൈറ്റിംഗ് വിത്ത് ഫയര്‍ എന്ന ഡോക്യുമെന്ററിക്ക് ഇത്തവണ ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചിരുന്നു. 2021ല്‍ സൂര്യ നായകനായ സൂരരൈപോട്ര് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായിരുന്നു. ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, എ ആര്‍ റഹ്മാന്‍, അലി ഫസല്‍, അമിതാഭ് ബച്ചന്‍, പ്രിയങ്ക ചോപ്ര, ഏക്ത കപൂര്‍ വിദ്യാ ബാലന്‍ തുടങ്ങിയവര്‍ ഇതിനകം തന്നെ അക്കാദമിയുടെ ഭാഗമായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here