ADVERTISEMENT
കൊല്ലം ചവറയില്‍ സ്വകാര്യ ധനമിടപാടു സ്ഥാനപനത്തിന്റെ പ്രാകൃത നടപടി. വായ്പാ തിരിച്ചടവ് മുടങ്ങിയ വീടുകള്‍ക്ക് മുന്നില്‍ സ്‌പ്രേ പെയിറ്റിന്റുകൊണ്ട് വലിയ അക്ഷരത്തില്‍ എഴുതി ഉടമസ്ഥാവകാശം സ്ഥാപിച്ചു. രണ്ട് തരിച്ചടവുകള്‍ മാത്രം മുടങിയ വീടുകള്‍ക്കു മുന്നില്‍ ഉള്‍പ്പെടെയാണ് അതിക്രമം. സ്ഥാപനത്തിനു ബന്ധമില്ലെന്നും കളക്ഷന്‍ ചുമതലയുള്ള ചില ജീവനക്കാരാണ് പ്രവൃത്തിക്കു പിന്നിലെന്നുമാണ് മാനേജ്‌മെന്റ് വിശദീകരണം.
ചവറ സ്വദേശികളായ പ്രഭയുടേയും അഖിലിന്റേയും വീടുകളില്‍ ആദ്യം ഭീഷണി, നേരം പുലര്‍ന്നപ്പോള്‍ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ വീടുകള്‍ക്ക് മുന്നില്‍ കൈവശ അവകാശം സ്ഥാപിച്ചോ ജപ്തി നടപടിയിലേക്ക് പോകുമെന്ന് വ്യക്തമാക്കിയോ ഉള്ള എഴുത്തുകളും ഗേറ്റിനു മുന്നിലെ നോട്ടീസും. വീടുകളിലെ മുന്‍വശത്തെ ചുവരുകളില്‍ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് വലിയ അക്ഷരത്തിലാണ് എഴുത്തുകള്‍.
രണ്ടു മുതല്‍ മുകളിലേക്ക് തിരിച്ചടവ് മുടങ്ങിയവരുടെ വീടുകളും ഉള്‍പ്പെടുന്നു.
ദീര്‍ഘകാലം തിരിച്ചടവ് മുടങ്ങുമ്പോഴാണ് ജപ്തി നടപടികളിലേക്ക് ബാങ്കുകള്‍ കടക്കുക. എന്നാല്‍ ഇവിടെ രണ്ടു അടവ് മുടങ്ങിയവരുടെ വീടിനു മുന്നില്‍ വരെ, അപമാനിക്കും വിധം ചുവരെഴുത്തുണ്ടായി. നടപടിക്കു മുന്‍പുള്ള നോട്ടീസു പോലും പലര്‍ക്കും കിട്ടിയിട്ടില്ല
വായ്പയെടുത്തവരോട് തൂങ്ങിച്ചാകാന്‍ കളക്ഷന്‍ ചുമതലയുള്ള ജീവനക്കാരന്‍ പറയുന്ന ഓഡിയോ ക്ലിപ്പും പുറത്തു വന്നു. അതേസമയം, ഇത്തരമൊരു നടപടി അറിഞ്ഞിട്ടില്ലെന്നാണ് മാനേജ്‌മെന്റ് ഭാഗത്തു നിന്നുള്ള വിശദീകരണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.