ADVERTISEMENT
രണ്ടാം ടി20ക്ക് ശേഷം ലൈവില്‍ (Ajay Jadeja)അജയ് ജഡേജയ്ക്കൊപ്പം മലയാളം സംസാരിച്ച് സഞ്ജു സാംസണ്‍(Sanju Samson). അയര്‍ലന്‍ഡില്‍ നടന്ന രണ്ടാം ടി 20 വിജയത്തിന് ശേഷമുള്ള കമന്ററിക്കിടയിലാണ് ഇരുവരും മലയാളത്തില്‍ സംസാരിച്ചത്.
‘സഞ്ജു ഇത് കേരളത്തില്‍ നിന്നും അജയ് ജഡേജയാണ് സംസാരിക്കുന്നത്. താങ്കളുടെ പ്രകടനത്തില്‍ അതീവ സന്തോഷവാനാണ് ഞാന്‍, പക്ഷെ സെഞ്ച്വറി നേടാതെ പോയതില്‍ അല്‍പം വിഷമമുണ്ട് എന്നായിരുന്നു അജയ് ജഡേജ പറഞ്ഞത്. അജയ് ഭായ് നമസ്‌കാരം സുഖമാണല്ലോ അല്ലെ?ഭക്ഷണം കഴിച്ചോവെന്ന് സഞ്ജു മറുപടി നല്‍കി. ഇരുവരുടെയും മലയാള സംസാരം ആരാധകര്‍ക്കിടയില്‍ വളരെ ആവേശമാണ് നിറച്ചത്. ആലപ്പുഴയിലാണ് അജയ് ജഡേജയുടെ അമ്മവീട്. കേരളവുമായി അജയ് ജഡേജയ്ക്ക് അടുത്ത ബന്ധമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.