വര്‍ഗ്ഗീയതക്കെതിരെ മത നിരപേക്ഷ സമൂഹം ഒന്നിക്കണം;ഉദയ്പൂര്‍ കൊലപാതകത്തില്‍ അപലപിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍|Arya Rajendran

വര്‍ഗ്ഗീയതക്കെതിരെ മത നിരപേക്ഷ സമൂഹം ഒന്നിക്കണമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍(Arya Rajendran). ഉദയ്പൂരില്‍(Udaipur) നടന്ന ക്രൂരമായ കൊലപാതകം സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതും സാമുദായിക ഐക്യം തകര്‍ക്കാന്‍ ലക്ഷ്യം വച്ചുള്ളതുമാണെന്ന് ആര്യ ഫേസ്ബുക്കില്‍ കുറിച്ചു. ഭീകരവാഴ്ചയിലേക്ക് ഇന്ത്യയെ നയിക്കുന്ന വര്‍ഗ്ഗീയതയുടെ എല്ലാ വകഭേദങ്ങളെയും ജാഗ്രതയോടെ പ്രതിരോധിക്കേണ്ടതുണ്ടെന്നും രാജ്യത്തിന്റെ ഐക്യത്തിന് വിഘാതം സൃഷ്ടിക്കുകയും നാടിന്റെ ബഹുസ്വരത തകര്‍ക്കുകയും ചെയ്യുന്ന വര്‍ഗ്ഗീയതക്കെതിരെ മത നിരപേക്ഷ സമൂഹം ഒന്നിക്കണമെന്നും ആര്യ രാജേന്ദ്രന്‍ പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

‘ രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന ക്രൂരമായ കൊലപാതകം സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതും സാമുദായിക ഐക്യം തകര്‍ക്കാന്‍ ലക്ഷ്യം വച്ചുള്ളതുമാണ്. ഭീകരവാഴ്ചയിലേക്ക് ഇന്ത്യയെ നയിക്കുന്ന വര്‍ഗ്ഗീയതയുടെ എല്ലാ വകഭേദങ്ങളെയും ജാഗ്രതയോടെ പ്രതിരോധിക്കേണ്ടതുണ്ട്. ബിജെപി ഉയര്‍ത്തുന്ന മുസ്ലിം വിരുദ്ധ പ്രചാരണത്തിന് അനുപൂരകമായി പ്രവര്‍ത്തിച്ച് വര്‍ഗ്ഗീയതയുടെ സന്തുലിതമായ ഇക്കോ സിസ്റ്റം ഇന്ത്യയില്‍ സൃഷ്ടിക്കുകയാണ് ന്യൂനപക്ഷ വര്‍ഗ്ഗീയ സംഘടനകള്‍ ചെയ്യുന്നത്. പരസ്പരം പ്രോത്സാഹനം നല്‍കി വളരുന്ന വര്‍ഗ്ഗീയ ശക്തികളുടെ വാളുകളില്‍ നിന്ന് മത നിരപേക്ഷ ഇന്ത്യയെ സംരക്ഷിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ഐക്യത്തിന് വിഘാതം സൃഷ്ടിക്കുകയും നാടിന്റെ ബഹുസ്വരത തകര്‍ക്കുകയും ചെയ്യുന്ന വര്‍ഗ്ഗീയതക്കെതിരെ മത നിരപേക്ഷ സമൂഹം ഒന്നിക്കണം. ഉദയ്പൂരില്‍ നടന്ന കൊലപാതകത്തെ ഡി വൈ എഫ് ഐ അതിശക്തമായി അപലപിക്കുന്നു”. – ആര്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News