സംസ്ഥാന സേനയുടെ സ്വഭാവം എന്തെന്ന് കേന്ദ്രം തീരുമാനിക്കാന്‍ പാടില്ല: എ എ റഹീം എംപി

അഗ്‌നിവീര്‍മാര്‍ക്ക് ജോലി നല്‍കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് എ എ റഹീം എംപി. ഇതിനെ എതിര്‍ത്ത് രംഗത്ത് വരാന്‍ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെടുന്നു സെന്യം കരാര്‍ വത്കരിച്ചാല്‍ എല്ലാ സേനയും അങ്ങനെ ചെയ്യാന്‍ എളുപ്പമാകും, സംസ്ഥാന സേനയുടെ സ്വഭാവം എന്തെന്ന് കേന്ദ്രം തീരുമാനിക്കാന്‍ പാടില്ലെന്നും സൈനിക പരിശീലനം നല്‍കി യുവാക്കളെ പുറത്തിറക്കുന്നതിന് പിന്നില്‍ ആര്‍ എസ് എസ് അജണ്ട എന്ന് സംശയിക്കേണ്ടി ഇരിക്കുന്നുവെന്നും എ എ റഹീം പറഞ്ഞു.

അതേസമയം, ഇന്ത്യന്‍ ആര്‍മിയെ പൂര്‍ണമായും കരാര്‍ വത്കരിക്കുന്നുവെന്നും രാജ്യത്ത് സ്ഥിരം തൊഴില്‍ സംവിധാനം തന്നെ ഇല്ലാതാക്കുമെന്നും ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി കെ സനോജ്. തൊഴിലാളി എന്ന പഥം മാറ്റി കരാര്‍ / കോര്‍പറേറ്റ് അടിമകള്‍ മാത്രമാകും ഉണ്ടാകുകയെന്നും നാടിന്റെ സുരക്ഷ ഗൗരവമേറിയതാണെന്നും രാജ്യ സുരക്ഷയെ പദ്ധതി പ്രതികൂലമായി ബാധിക്കുമെന്നും വി കെ സനോജ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News