
കോമൺവെൽത്ത് ഗെയിംസ് ലോങ്ജംപിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയാണ് മലയാളി താരം ആൻസി സോജൻ. നടപ്പ് സീസണിൽ മിന്നും പ്രകടനമാണ് ആൻസി പുറത്തെടുക്കുന്നത്.
ഓട്ടോയിലെത്തി ഓടിയും ചാടിയും തൃശൂരിലെ നാട്ടികയെന്ന തീരദേശ ഗ്രാമത്തെ വിസ്മയിപ്പിച്ചിരുന്ന ആൻസി സോജൻ ഇപ്പോൾ പുറത്തെടുക്കുന്നത് രാജ്യത്തെ അത്ലറ്റിക്സ് പ്രേമികളെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ്.
കസഖ്സ്ഥാനിലെ അൽമാട്ടിയിൽ നടന്ന കൊസനോവോ മെമ്മോറിയൽ ഇൻവിറ്റേഷൻ മീറ്റിൽ ലോങ്ങ് ജംമ്പിൽ 6.44 മീറ്റർ ചാടിയ ആൻസി കരിയറിലെ തന്റെ ആദ്യ രാജ്യാന്തര സ്വർണം നേടാനായതിന്റെ ത്രില്ലിലാണ്. കോമൺവെൽത്ത് ഗെയിംസ് യോഗ്യത നേരത്തെ തന്നെ ഈ മലയാളി താരം സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ ഓപ്പൺ ജംപ് ചാമ്പ്യൻഷിപ്പിൽ 6:51 മീറ്റർ ദൂരം പിന്നിട്ടായിരുന്നു സ്കൂൾ മീറ്റുകളിലെ പൊൻ താരത്തിന്റെ യോഗ്യത. അതിശയിപ്പിക്കുന്ന വേഗതയാണ് റിഥം ജംപറായ ആൻസിയുടെ ഏറ്റവും വലിയ ശക്തി.
ആൻസിയുടെ റൺ അപ്പിലെ ചെറിയ പാളിച്ചകൾ പരിഹരിക്കുന്നതിലാണ് പരിശീലകൻ അനൂപ് ജോസഫിന്റെ ശ്രദ്ധ. മുൻപരിശീലകനായ വി.വി സനോജ് എന്ന കണ്ണനും പിതാവ് സോജനുമാണ് ആൻസിയിലെ കായിക താരത്തിന്റെ മുഖ്യ പ്രചോദനം . നടപ്പ് സീസണിലെ ഫോം ആൻസി തുടർന്നാൽ കോമൺവെൽത്ത് ഗെയിംസ് ലോങ് ജംപിൽ ഇന്ത്യയ്ക്ക് ഒരു മെഡൽ അകലെയല്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here